നാളെ മുതല്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷം; വിവിധ നഗരങ്ങളിലെ ബാങ്ക് അവധികള്‍ ഇങ്ങനെ
നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചാണ് ബാങ്കുകള്‍ക്ക് വിവിധ ദിവസങ്ങളില്‍ അവധി നല്‍കുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
മുംബൈ: ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ ചില നഗരങ്ങളില്‍ സെപ്റ്റംബര്‍ 18, 19 തീയ്യതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. സെപ്റ്റംബര്‍ 19 മുതല്‍ സെപ്റ്റംബര്‍ 28 വരെ പത്ത് ദിവസമാണ് ഇക്കുറി ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടക്കുന്നത്. റിസര്‍വ് ബാങ്കിന്റെ അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ 18ന് ബംഗളുരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്.
അതേസമയം സെപ്റ്റംബര്‍ 19ന് മുബൈ, നാഗ്‍പൂര്‍, അഹ്‍മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ സെപ്റ്റംബര്‍ 19-ാം തീയ്യതി ബാങ്കുകള്‍ക്ക് അവധിയായിരിക്കുമെനന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു. ഇതിന് പുറമെ ഡല്‍ഹി, നാഷണല്‍ ക്യാപിറ്റര്‍ റീജ്യണ്‍ എന്നിവിടങ്ങളില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷത്തിന്റെ അവസാന ദിവസമായ സെപ്റ്റംബര്‍ 28ന് ബാങ്ക് അവധിയായിരിക്കും. നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചാണ് ബാങ്കുകള്‍ക്ക് അവധി നല്‍കുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ നഗരങ്ങളിലെ ബാങ്ക് അവധി ദിനങ്ങള്‍ ഇങ്ങനെ
സെപ്റ്റംബര്‍ - 18
- ബംഗളുരു
- ചെന്നൈ
- ഹൈദരാബാദ് - തെലങ്കാന
സെപ്റ്റംബര്‍ - 19
- അഹ്മദാബാദ്
- ബെലാപൂര്‍
- ഭുവനോശ്വര്‍
- മുബൈ
- നാഗ്പൂര്‍
- പനാജി
സെപ്റ്റംബര്‍ - 28
- അഹ്മദാബാദ്
- ഐസ്വാള്‍
- ബെലാപൂര്‍
- ബംഗളുരു
- ചെന്നൈ
- ഡെറാഡൂണ്‍
- ഹൈദരാബാദ് - തെലങ്കാന
- ഇംഫാല്‍
- കാണ്‍പൂര്‍
- ലക്നൗ
- മുംബൈ
- നാഗ്പൂര്‍
- ന്യൂഡല്‍ഹി
- റായ്പൂര്‍
- റാഞ്ചി
Read also: മിനിമം ബാലൻസ് ഇല്ലേ അക്കൗണ്ടിൽ; ബാങ്കുകൾക്ക് തോന്നുന്ന പോലെ പിഴ ഈടാക്കാനാകില്ല
അതേസമയം കേരളത്തില്‍ കാസർകോട് ജില്ലയിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗണേശ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കാസർകോട് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ വാർത്താക്കുറിപ്പിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർത്ഥി അഥവാ ഗണേശോത്സവം എന്ന പേരിൽ ഹിന്ദുക്കൾ ആഘോഷിക്കുന്നത്.
ഹൈന്ദവ വിശ്വാസ പ്രകാരം ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ദൈവമാണ് ഗണപതി. ഹിന്ദു പുരാണങ്ങൾ അനുസരിച്ച് ഗണപതി, ഹിന്ദു കലണ്ടറിലെ ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലാണ് ജനിച്ചത്. ഗ്രിഗോറിയൻ കലണ്ടറിലെ ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തിലാണ് ഇത് സാധാരണയായി വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...