നിങ്ങളുടെ പണം പോയോ? ഈ 3 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയും 'പിഴ'ച്ച് പോകും! ബാങ്കുകൾ ഈടാക്കിയത് 35000 കോടി
മിനിമം ബാലൻസ് നിലനിർത്താത്തതിന് 21,000 കോടി രൂപയും, അധിക എ ടി എം ഇടപാടുകൾക്ക് 8,000 കോടി രൂപയും , എസ് എം എസ് സേവനങ്ങൾക്ക് 6,000 കോടി രൂപയുമാണ് പൊതുജനങ്ങളിൽ നിന്ന് ഈടാക്കിയതെന്ന് ധനമന്ത്രാലയം അറിയിച്ചു
അഞ്ച് വർഷത്തിനിടെ രാജ്യത്തെ പൊതുമേഖലാ - സ്വകാര്യ ബാങ്കുകൾ പൊതുജനങ്ങളിൽ നിന്ന് പിഴയിനത്തിൽ ഈടാക്കിയത് 35000 കോടി രൂപ. മിനിമം ബാലൻസ് നിലനിർത്താത്തതിനും, എ ടി എം ഇടപാടുകൾ അധികമായതിനും, എസ് എം എസ് സേവനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കാണ് പൊതുമേഖലാ ബാങ്കുകളും ഇന്ത്യയിലെ 5 പ്രധാന സ്വകാര്യ ബാങ്കുകളും 2018 മുതൽ 35,000 കോടി രൂപയിലധികം രൂപ ഈടാക്കിയതെന്ന് ധനമന്ത്രാലയം രാജ്യസഭയിൽ രേഖാമൂലം അറിയിച്ചു.
മിനിമം ബാലൻസ് നിലനിർത്താത്തതിന് 21,000 കോടി രൂപയും, അധിക എ ടി എം ഇടപാടുകൾക്ക് 8,000 കോടി രൂപയും , എസ് എം എസ് സേവനങ്ങൾക്ക് 6,000 കോടി രൂപയുമാണ് പൊതുജനങ്ങളിൽ നിന്ന് ഈടാക്കിയതെന്ന് ധനമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും, സ്വകാര്യബാങ്കുകളായ ആക്‌സിസ് ബാങ്ക്, ഐ ഡി ബി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക് എന്നീ ബാങ്കുകളുമാണ് വിവിധയിനങ്ങളിൽ തുക ഈടാക്കിയത്.
പിപിഎഫ് VS എഫ്ഡി: സാമ്പത്തിക ലക്ഷ്യങ്ങളറിഞ്ഞ് നിക്ഷേപം തിരഞ്ഞെടുക്കാം
അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്താതിരുന്നാലും, സൗജന്യ എ ടി എം ഇടപാടുകൾ പരിധി കവിഞ്ഞാലും പണം നിക്ഷേപിക്കുന്നതിനുള്ള പരിധി കഴിഞ്ഞാലുമല്ലാം ബാങ്കുകൾ ഫീസ് ചുമത്തും. ശരാശരി പ്രതിമാസ ബാലൻസ് (എ എം ബി) ആവശ്യകത ഓരോയിടത്തും വ്യത്യസ്തവുമാണ്. സേംവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ ബാങ്കുകള്‍ ഒരു നിശ്ചിത തുക പിഴയീടാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ അക്കൗണ്ടുള്ള ബാങ്കുകളുടെ എ ടി എമ്മില്‍ നിന്ന് ഒരു മാസം പരമാവധി അഞ്ച് ഇടപാടുകള്‍ നടത്താനാണ് ബാങ്കുകള്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ എ ടി എം നിലനില്‍ക്കുന്ന സ്ഥലമനുസരിച്ച് നിരക്ക് വ്യത്യാസപ്പെടാം. ഇത് സംബന്ധിച്ച് ആര്‍ ബി ഐ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്. മെട്രോ സിറ്റിയില്‍ മൂന്നും മെട്രോ അല്ലാത്ത നഗരങ്ങളില്‍ അഞ്ചും ഇടപാടുകളാണ് സൗജന്യമായി നടത്താവുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം