7.95 ശതമാനം പലിശനിരക്ക്; സ്ഥിരനിക്ഷേപ നിരക്കുയർത്തി ഈ ബാങ്ക്
2 വർഷം മുതൽ 30 മാസത്തിൽ താഴെ വരെയുള്ള കാലയളവിലെ എഫ്ഡികളുടെ പലിശ നിരക്ക് 7.05 ശതമാനത്തിൽ നിന്ന് 7.20 ശതമാനം ആയി ഉയർത്തിയിട്ടുണ്ട്..
രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് 15 ബേസിസ് പോയിന്റ് (ബിപിഎസ്) വർദ്ധിപ്പിച്ച് ആക്‌സിസ് ബാങ്ക്. പുതുക്കിയ നിരക്കുകൾ 2023 ഓഗസ്റ്റ് 11 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. നിലവിൽ 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്ക് 3.5% മുതൽ 7.20% വരെ പലിശ നിരക്കാണ് ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 2023 ജൂലൈ 17-ന്, 16 മാസം മുതൽ 17 മാസത്തിൽ താഴെയുള്ള കാലയളവിലെ എഫ്ഡി പലിശ നിരക്ക് 7.20% ൽ നിന്ന് 7.10% ആയി ബാങ്ക് (10 ബിപിഎസ്) കുറച്ചിരുന്നു. തുടർന്നാണിപ്പോൾ 15 ബിപിഎസ് വർധനവുണ്ടായിരിക്കുന്നത്
ALSO READ: നാളികേരത്തിന്‍റെ നാട്ടിലുണ്ടൊരു 'ഗ്രീന്‍ നട്ട്സ്'; ഇത് തേങ്ങാപാലിന്റെ വിജയഗാഥ
ആക്‌സിസ് ബാങ്കിന്റെ പുതിയ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ
7 മുതൽ 45 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3.50 ശതമാനവും, 46 മുതൽ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.00 ശതമാനം എന്നിങ്ങനെയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പുതിയ സ്ഥിര നിക്ഷേപ പലിശ നിരക്ക്. 61 ദിവസം മുതൽ മൂന്ന് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, ബാങ്ക് 4.50 ശതമാനവും, 3 മാസം മുതൽ 6 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനവും പലിശ നിരക്ക് നൽകുന്നു.
6 മുതൽ 9 മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 5.75% പലിശ നിരക്ക് ലഭിക്കും, കൂടാതെ 9 മാസം മുതൽ ഒരു വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.00% പലിശ ലഭിക്കും. ഒരു വർഷം, ഒരു വർഷം മുതൽ നാല് ദിവസം വരെയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് 6.75 ശതമാനമാണ് പലിശ. ഒരു വർഷവും 5 ദിവസം മുതൽ 13 മാസത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 6.80% പലിശ നേടാം. 13 മാസം മുതൽ രണ്ട് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 7.10 ശതമാനം പലിശ ലഭ്യമാക്കുന്നു
2 വർഷം മുതൽ 30 മാസത്തിൽ താഴെ വരെയുള്ള കാലയളവിലെ എഫ്ഡികളുടെ പലിശ നിരക്ക് 7.05 ശതമാനത്തിൽ നിന്ന് 7.20 ശതമാനം ആയി ആക്‌സിസ് ബാങ്ക് ഉയർത്തിയിട്ടുണ്ട്..
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം