ഇന്ത്യയിൽ ആപ്പിൾ ഇഫക്ട്, നേടിയത് കോടികൾ
യുഎസും ചൈനയും പോലുള്ള പ്രധാന വിപണികളിൽ വെല്ലുവിളികൾ നേരിടുന്നതിനാൽ ആഗോളതലത്തിൽ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ വിപണിയായ ഇന്ത്യയിൽ ആപ്പിൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
രാജ്യത്ത് മികച്ച മുന്നേറ്റവുമായി ആപ്പിളിന്റെ ഉടമസ്ഥതയിലുള്ള രണ്ട് സ്റ്റോറുകൾ. കഴിഞ്ഞ സാമ്പത്തിക വർഷം 190-210 കോടി രൂപ വരുമാനമാണ് ഇരു സ്റ്റോറുകളും നേടിയത്. ലോകമെമ്പാടുമുള്ള ആപ്പിളിന്റെ മികച്ച റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഈ രണ്ട് സ്റ്റോറുകളും ഇടം നേടി. പ്രതിമാസം സ്ഥിരമായി 16-17 കോടി രൂപ വീതം വിൽപ്പന നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ 18 ന് മുംബൈയിലും രണ്ട് ദിവസത്തിന് ശേഷം ന്യൂഡൽഹിയിലും ആപ്പിൾ സ്റ്റോറുകൾ ആരംഭിച്ചിരുന്നു. ആപ്പിളിന്റെ സിഇഒ ടിം കുക്ക്, ഉദ്ഘാടനത്തിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. പൂനെ, ബെംഗളൂരു എന്നിവിടങ്ങളിൽ സ്റ്റോറുകൾ സ്ഥാപിക്കുന്നതിനുള്ള ചർച്ചകളിലാണ് കമ്പനി. ഇന്ത്യ പോലെയുള്ള ഒരു വിപണിയിൽ വെറും രണ്ട് സ്റ്റോറുകൾ കൊണ്ട് സന്തുഷ്ടരല്ലെന്നും, തീർച്ചയായും വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
യുഎസും ചൈനയും പോലുള്ള പ്രധാന വിപണികളിൽ വെല്ലുവിളികൾ നേരിടുന്നതിനാൽ ആഗോളതലത്തിൽ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ വിപണിയായ ഇന്ത്യയിൽ ആപ്പിൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആഭ്യന്തര ഉപയോഗത്തിനും കയറ്റുമതിക്കുമായി കമ്പനി പ്രാദേശിക നിർമ്മാണ പ്രവർത്തനങ്ങൾ വിപുലമാക്കുകയാണ്. ഇന്ത്യയിലെ ഉദ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനി ഇന്ത്യയിൽ ഏകദേശം 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. നിലവിൽ ലോകത്ത് വിറ്റഴിയുന്ന ഐഫോണുകളിൽ 7 ശതമാനവും ഇന്ത്യയിലാണ് നിർമ്മിച്ചിരിക്കുന്നത്. 2023ഓടെ ഇത് 25 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം. പ്രോ, പ്രോ മാക്‌സ് ഒഴികെയുള്ള മിക്കവാറും എല്ലാ ഐഫോണുകളും ആപ്പിൾ ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. ആപ്പിളിന്റെ മൊത്തത്തിലുള്ള വരുമാനത്തിൽ ഇന്ത്യയുടെ വിപണി വിഹിതം ഏകദേശം 6 ശതമാനമാണ്.