അശ്വിന് ജീവിതത്തിലേക്ക് തിരികെ വരാൻ സഹായം വേണം; മസ്തിഷ്ക ജ്വരം ബാധിച്ച് 12കാരൻ കിടപ്പിലായിട്ട് മൂന്നരവർഷം

ഇടുക്കി കരിമ്പനിൽ മസ്തിഷ്കജ്വരം ബാധിച്ച് മൂന്നര വർഷത്തിലധികമായി കിടപ്പിലായ കുട്ടിയുടെ തുടർ ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ് നിർധനരായ മാതാപിതാക്കൾ. 

Ashwin needs help to come back to life 12 year old was bedridden for three and a half years due to brain fever

ഇടുക്കി: ഇടുക്കി കരിമ്പനിൽ മസ്തിഷ്കജ്വരം ബാധിച്ച് മൂന്നര വർഷത്തിലധികമായി കിടപ്പിലായ കുട്ടിയുടെ തുടർ ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ് നിർധനരായ മാതാപിതാക്കൾ. കൊച്ചുകരിമ്പൻ സ്വദേശി ശിവൻറെ മകൻ പന്ത്രണ്ടു വയസുകാരനായ അശ്വിനാണ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സഹായം കാത്ത് കഴിയുന്നത്.

ഒൻപതു വയസ്സുവരെ സാധാരണ കുട്ടികളെപ്പോലെ ഓടിക്കളിച്ചു നടന്നിരുന്നയാളാണ് അശ്വിനും. 2021 മാർച്ചിൽ പെട്ടെന്നുണ്ടായ കാൽമുട്ട് വേദന. പിന്നിട് മൂന്ന് മാസത്തിലധികം ആശുപത്രിവാസം. മസ്തിഷ്കത്തിലെ വൈറസ് ബാധയാണ് അസുഖത്തിന് കാരണമെന്നാണ് കണ്ടെത്തിയത്. തിരികെ വീട്ടിലെത്തിയത് മുതൽ അനക്കമില്ലാതെ ഇതേ കിടപ്പാണ്.

മുപ്പത്തിയഞ്ച് ലക്ഷത്തിലധികം രൂപ ഇതിനോടകം ചെലവായി. പിതാവ് ശിവൻ ഹൃദ്രോഗിയുമായി. മറ്റു വരുമാനവും ഈ കുടുംബത്തിന് ഇല്ല. നല്ല ചികിത്സ കിട്ടിയാൽ അശ്വിൻ പഴയതു പോലെ എഴുന്നേറ്റ് നടക്കുമെന്നാണ് പ്രതീക്ഷ. പണമില്ലാത്തതിനാൽ ഇപ്പോഴത്തെ ചികിത്സ പോലും മുടങ്ങുന്ന അവസ്ഥയിലാണിപ്പോൾ

അക്കൗണ്ട് വിവരങ്ങൾ

SIVAN PK
AC/No - 13300100078269
FEDERAL BANK
KARIMBAN BRANCH
IFSC - FDRL0001330
G-pay - 6282964377

Latest Videos
Follow Us:
Download App:
  • android
  • ios