അനന്ത് അംബാനിയുടെ ഹണിമൂൺ കോസ്റ്റാറിക്കയിലോ; ആഡംബര വില്ലയുടെ ഒരു രാത്രി വാടക 19 ലക്ഷം!
കാസ ലാസ് ഒലാസ് എന്ന ആഡംബര ഫോർ സീസൺ റിസോർട്ടിലാണ് ഇവർ താമസിക്കുന്നത്. ഈ വിലയ്ക്ക് ഒരു രാത്രിയിലേക്കുള്ള വാടക 19 ലക്ഷമാണെന്നും റിപ്പോർട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനി മധുവിധു ആഘോഷിക്കുന്നത് കോസ്റ്റാറിക്കയിലെന്ന് റിപ്പോർട്ട്. പാരീസ് ഒളിമ്പിക്സ് കാണാനായി അനന്ത് അംബാനി ഭാര്യ രാധിക മർച്ചന്റിനൊപ്പം പാരിസിൽ എത്തിയിരുന്നു. അതിനു ശേഷമാണു ഇരുവരും കോസ്റ്റാറിക്കയിലെത്തിയതെന്നാണ് സൂചന.
റിപ്പോർട്ട് അനുസരിച്ച്, കാസ ലാസ് ഒലാസ് എന്ന ആഡംബര ഫോർ സീസൺ റിസോർട്ടിലാണ് ഇവർ താമസിക്കുന്നത്. ഈ വിലയ്ക്ക് ഒരു രാത്രിയിലേക്കുള്ള വാടക 19 ലക്ഷമാണെന്നും റിപ്പോർട്ടുണ്ട്.
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനി കഴിഞ്ഞ മാസം 12 ന് മുംബൈയിൽ വച്ചാണ്. രാധിക മർച്ചൻ്റിനെ വിവാഹം കഴിച്ചത് ലോകം കണ്ട ഏറ്റവും വലിയ വിവാഹങ്ങളിൽ ഒന്നായിരുന്നു അത്.
ആഡംബര ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ് കോസ്റ്റാറിക്ക. പ്രശസ്ത ട്രാവല്‍ വെബ്സൈറ്റ് ആയ ട്രാവല്‍ പ്ലസ് ലെഷർ, '2024 ലെ ഡെസ്റ്റിനേഷൻ ഓഫ് ദ ഇയർ' എന്നാണ് കോസ്റ്റാറിക്കയെ വിളിച്ചിരിക്കുന്നത്. അതിമനോഹരമായ ബീച്ചുകളും മഴക്കാടുകളും വ്യത്യസ്തമായ ജീവിതശൈലിയുമുള്ള മധ്യ അമേരിക്കന്‍ രാഷ്ട്രമായ കോസ്റ്റാറിക്ക പണ്ട് മുതല്ക്കേ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.
ഈ മേയ് മാസം വരെ ഗൂഗിളില്‍ ആളുകള്‍ തിരഞ്ഞ ആഡംബര ലൊക്കേഷനുകളുടെ കണക്കെടുത്താൽ ഏറ്റവും ഡിമാൻഡുള്ള സ്ഥലം കോസ്റ്റാറിക്കയാണ്.