ആധാർ പുതുക്കൽ മുതല്‍ 2000 രൂപ മാറ്റിയെടുക്കല്‍ വരെ; സെപ്തംബറിൽ തന്നെ ചെയ്തുതീർക്കേണ്ട പ്രധാന കാര്യങ്ങളിതാ

ഈ മാസം നിങ്ങള്‍ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന സാമ്പത്തിക കാര്യങ്ങൾ എന്തൊക്കെയെന്നറിയാം.

Aadhar renewal changing 2000 rupee notes aadhar pan linking here are things to  be completed by September afe

നിരവധി സാമ്പത്തിക കാര്യങ്ങൾ ചെയ്തുതീർക്കാനുള്ള മാസമാണ് സെപ്തംബർ. കാരണം നിരവധി സാമ്പത്തിക സമയ പരിധികളുളള മാസം കൂടിയാണിത്.  നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന സാമ്പത്തിക കാര്യങ്ങൾ എന്തൊക്കെയെന്നറിയാം.

ആധാർ സൗജന്യമായി പുതുക്കൽ
ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി  അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തിയ്യതി  സെപ്റ്റംബർ 14 വരെയാണ്. ജൂൺ 14 ന് അവസാനിച്ച സമയപരിധി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സെപ്റ്റംബർ 14 വരെ 3 മാസത്തേക്ക് നീട്ടിനിൽകിയതാണ്.

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാം ഈ തീയ്യതി വരെ
 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനെോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച  നാല് മാസത്തെ സമയം സെപ്തംബർ 30 ന് അവസാനിക്കും.  2000 രൂപയുടെ നോട്ടുകൾ കൈവശമുള്ളവർ  2023 സെപ്റ്റംബർ 30-നകം തന്നെ മാറ്റിയെടുക്കുകയോ, നിക്ഷേപിക്കുകയോ ചെയ്യണം. കാരണം സെപ്തംബർ മാസം കഴി‍ഞ്ഞാൽ 2000 രൂപ നോട്ടുകളുടെ വിപണിമൂല്യവും അവസാനിക്കും

പാൻ - ആധാർ ലിങ്കിങ്
ചെറുകിട സമ്പാദ്യ പദ്ധതികളിൽ അംഗങ്ങളായിട്ടുള്ളവർ  2023 സെപ്റ്റംബർ 30-നകം ആധാർ നമ്പർ സമർപ്പിക്കേണ്ടതുണ്ട്. അതായത് അവരവരുടെ സ്മോൾ സേവിംഗ്സ് സ്കീമുകളിൽ ആധാർ നമ്പർ ലിങ്ക് ചെയ്യണമെന്ന് ചുരുക്കം. അല്ലെങ്കിൽ അത്തരം ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ 2023 ഒക്ടോബർ 1-മുതൽ സസ്പെൻഡ് ചെയ്യും

ഡീമാറ്റ് അക്കൗണ്ട് നോമിനേഷൻ
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനേഷനുകൾ നൽകാനും,  നാമനിർദ്ദേശം ഒഴിവാക്കാനുമുള്ള   പുതുക്കിയ സമയപരിധി 2023 സെപ്റ്റംബർ 30 ന് അവസാനിക്കും.

Read also: യുപിഐ പേയ്‌മെന്റുകൾക്കായി എസ്ബിഐ യോനോ എങ്ങനെ ഉപയോഗിക്കാം; എളുപ്പ മാർഗം ഇതാ

എന്തിനും ഏതിനും വേണ്ട ആധാർ കാർഡ് നഷ്ടപ്പെട്ടാലോ? എന്നാൽ ആധാർ കളഞ്ഞു പോയാൽ മുൻപത്തെ പോലെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെട്ടാൽ ഓൺലൈനായി അപേക്ഷിച്ച്  പുതിയ പിവിസി കാർഡിനായി ഓർഡർ ചെയ്യാവുന്നതാണ്. ഓഫ്‍‍ലൈനായും ഡ്യുപ്ലിക്കേറ്റ് ആധാറിനായി അപേക്ഷിക്കാവുന്നതാണ്. 'യുഐഡിഎഐ ഓർഡർ ആധാർ പിവിസി കാർഡ്' എന്ന പേരിൽ ഒരു ഓൺലൈൻ സേവനവും ആരംഭിച്ചിട്ടുണ്ട്. ഇ ആധാറിന് അപേക്ഷിക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആദ്യം  https://myaadhaar.uidai.gov.in/genricPVC സന്ദർശിക്കുക. തുടർന്ന് 12 അക്ക ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക. മൊബൈൽ നമ്പറിൽ വന്ന ഒടിപി നൽകുക. ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ആധാർ വിശദാംശങ്ങളുടെ പ്രിവ്യൂ കാണാൻ കഴിയും. വിശദാംശങ്ങൾ  പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തുക. ആവശ്യമായ പേയ്മെന്റ് ട്രാൻസ്ഫർ ചെയ്യുക. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ നിരവധി പേയ്‌മെന്റ് ഓപ്ഷനുകൾ ലഭ്യമാണ്. പേയ്‌മെന്റിന് ശേഷം റസീപ്റ്റ്  ഡൗൺലോഡ് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....

Latest Videos
Follow Us:
Download App:
  • android
  • ios