ആധാർ ഇതുവരെ പുതുക്കിയില്ലേ? 10 ദിവസം കഴിഞ്ഞാൽ പണം നൽകേണ്ടി വരും, സൗജന്യമായി എങ്ങനെ ചെയ്യാം?

ഇനി നിലവിലുള്ള ആധാർ പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ളത് ആണെങ്കിൽ അത് പുതുക്കാൻ യുഐഡിഎഐ ആവശ്യപ്പെടുന്നുണ്ട്.

Aadhaar update needed every 10 years: Free update of Aadhaar ends soon; what you need to do

ധാർ കാർഡ് എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും സുപ്രധാന രേഖകളിൽ ഒന്നാണ്. തിരിച്ചറിയൽ രേഖയായി ആധാർ പ്രധാനമായും ഉപയോഗിക്കപ്പെടുന്നുണ്ട്. സർക്കാർ സേവങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ ഇപ്പോൾ കുട്ടികൾക്ക് മുതൽ മുതിർന്ന പൗരന്മാർക്ക് വരെ ആധാർ ആവശ്യമാണ്. ഇനി നിലവിലുള്ള ആധാർ പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ളത് ആണെങ്കിൽ അത് പുതുക്കാൻ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആവശ്യപ്പെടുന്നുണ്ട്. ആധാർ കാർഡ് സൗജനമായി പുതുക്കാൻ അവസരമുണ്ട്. 

2016-ലെ ആധാർ എൻറോൾമെൻ്റ്, അപ്‌ഡേറ്റ് റെഗുലേഷൻസ് അനുസരിച്ച്, ഒരു ആധാർ നമ്പർ ഉടമയ്ക്ക്,ആധാർ നൽകിയ തീയതി മുതൽ 10 വർഷത്തെ ഓരോ കാലയളവും പൂർത്തിയാകുമ്പോൾ, രേഖകളോ ഐഡൻ്റിറ്റി തെളിവ് തെളിയിക്കുന്ന വിവരങ്ങളോ പുതുക്കാം. ഒരു ആധാർ കേന്ദ്രത്തിൽ എത്തി വിവരങ്ങൾ പുതുക്കുമ്പോൾ നൽകേണ്ട ഫീസ് 50  രൂപയാണ് അതേസമയം ഓൺലൈൻ ആയി ചെയ്യുകയാണെങ്കിൽ ഈ മാസം 14 വരെ ഈ സേവനം സൗജന്യമാണ്.    

ഓൺലൈൻ വഴി ആധാർ എങ്ങനെ പുതുക്കാം 

ഘട്ടം 1: myAadhaar പോർട്ടൽ തുറക്കുക
ഘട്ടം 2: 'ലോഗിൻ' ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാർ നമ്പർ, ക്യാപ്‌ച കോഡ് എന്നിവ നൽകി 'ഒടിപി അയയ്ക്കുക' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. OTP നൽകി 'ലോഗിൻ' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: 'ഡോക്യുമെൻ്റ് അപ്ഡേറ്റ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ച് 'അടുത്തത്' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ഘട്ടം 5: 'മുകളിലുള്ള വിശദാംശങ്ങൾ ശരിയാണെന്ന് ഞാൻ സ്ഥിരീകരിക്കുന്നു' എന്ന് എഴുതുനിയത്തിനു അടുത്തുള്ള ബോക്‌സ് ചെക്ക് ചെയ്‌ത് 'അടുത്തത്' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: 'തിരിച്ചറിയൽ തെളിവ്', 'വിലാസത്തിൻ്റെ തെളിവ്' എന്നീ രേഖകൾ അപ്‌ലോഡ് ചെയ്‌ത് 'സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

ഇതോടെ നിങ്ങളുടെ ഇമെയിലിൽ നിങ്ങൾക്ക് ഒരു 'സേവന അഭ്യർത്ഥന നമ്പർ (SRN)' ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ ഡോക്യുമെൻ്റ് അപ്‌ഡേറ്റ് സ്റ്റാറ്റസ് നിങ്ങൾക്ക് ട്രാക്ക് ചെയ്യാം.
 

Latest Videos
Follow Us:
Download App:
  • android
  • ios