ക്രെഡിറ്റ് കാർഡ് പരിധി വില്ലനാണോ? എങ്ങനെ ഉയർത്താം, ഉടമകൾ അറിഞ്ഞിരിക്കേണ്ടത്
എന്താണ് ക്രെഡിറ്റ് കാർഡ് പരിധി? എങ്ങനെയൊക്കെ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെ തകിടം മറിക്കും ? പരിഹാരം ഇതാണ്
ശമ്പളം കയ്യിൽ കിട്ടി ദിവസങ്ങൾക്കുള്ളിൽ പോക്കറ്റ് കാലിയാകുന്നവരാണ് ഭൂരിഭാഗം പേരും. അങ്ങനെ വരുന്ന സാഹചര്യങ്ങളിൽ ക്രെഡിറ്റ് കാർഡാണ് പലർക്കും ആശ്രയം. ന്ന് പേയ്മെന്റുകൾ നടത്തുന്നതിനുള്ള വളരെ ജനപ്രിയവും സൗകര്യപ്രദവുമായ മാർഗമാണ് ക്രെഡിറ്റ് കാർഡുകൾ. എന്നാൽ ആവശ്യങ്ങൾക്കനുസരിച്ച് ക്രെഡിറ്റ് കാർഡ് ഒരെണ്ണം ലഭിക്കുന്നത് അത്ര എളുപ്പവുമല്ല. കാരണം പലപ്പോഴും ക്രെഡിറ്റ് പരിധി വില്ലനാകും. എന്താണ് ക്രെഡിറ്റ് പരിധി എന്നത്?
ക്രെഡിറ്റ് കാർഡ് പരിധി
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് ചെലവഴിക്കാൻ അനുവദിക്കുന്ന പരമാവധി തുകയാണ് ഇത്. ക്രെഡിറ്റ് കാർഡ് നൽകുന്ന ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനം കാർഡ് നൽകുന്നതിന് മുൻപ് തന്നെ ഇത് വ്യക്തമാക്കുന്നതാണ്. എന്താണ് ഈ പരിധി നിശ്ചയിക്കുന്നത്? പ്രധാനമായും ഉടമയുടെ സിബിൽ സ്കോറിനെ അടിസ്ഥാനമാക്കിയായിരിക്കും. കൂടാതെ, കാർഡിൻ്റെ തരം, ഇഷ്യൂ ചെയ്യുന്നയാളുടെ മാനദണ്ഡങ്ങൾ എന്നിവയുമുണ്ട്. ഇതൊന്നുമല്ലാതെ ഏറ്റവും പ്രധാനമായുള്ളത് നിങ്ങളുടെ വരുമാനമാണ്.
ആദ്യമായിട്ട് ക്രെഡിറ്റ് കാർഡ് എടുക്കുന്നവരാണെങ്കിൽ, തുടക്കത്തിൽ നിങ്ങൾക്ക് ഒരു ചെറിയ പരിധി ആയിരിക്കും ഉണ്ടാകുക. അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് ഈ പരിധി വർധിപ്പിക്കാൻ കഴിയും.
ക്രെഡിറ്റ് കാർഡ് പരിധി എങ്ങനെ വർദ്ധിപ്പിക്കാം?
ക്രെഡിറ്റ് വിനിയോഗം ഏകദേശം 30% നിലനിർത്തിക്കൊണ്ട്, ക്രെഡിറ്റ് കാർഡ് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ഈ പരിധി നിങ്ങൾക്ക് ഉയർത്താൻ കഴിയും.
ക്രെഡിറ്റ് കാർഡ് കമ്പനി/ ബാങ്ക് സന്ദർശിച്ച് പരിധി ഉയർത്താൻ അപേക്ഷിക്കാം.
കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റുകൾ നടത്തുകയാണെങ്കിൽ ബാങ്കുകൾ നിങ്ങളുടെ പരിധി ക്രമേണ വർദ്ധിപ്പിക്കും, കാരണം ഇത് നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കുന്നതിലെ ഉത്തരവാദിത്തം ഉറപ്പുവരുത്തും.