ജൂലൈയിൽ പോക്കറ്റ് കീറാതിരിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം; 8 സാമ്പത്തിക മാറ്റങ്ങൾ ഇവയാണ്
നിരവധി സുപ്രധാന സാമ്പത്തിക മാറ്റങ്ങൾ ആണ് ജൂലൈയിൽ പ്രാബല്യത്തിൽ വരുന്നത്. ചില പ്രധാനമാറ്റങ്ങളെന്തൊക്കെയാണെന്ന് പരിശോധിക്കാം.
ആദായ നികുതി റിട്ടേൺ സമയപരിധി അവസാനിക്കുന്നടതക്കം നിരവധി സുപ്രധാന സാമ്പത്തിക മാറ്റങ്ങൾ ആണ് ഈ മാസം മുതൽ പ്രാബല്യത്തിൽ വരുന്നത്. ചില പ്രധാനമാറ്റങ്ങളെന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം
2024 ജൂലൈ 1 മുതൽ, എല്ലാ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളും ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം (ബിബിപിഎസ്) വഴി നടത്തണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. പേയ്‌മെന്റുകളുടെ കാര്യക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ക്രെഡിറ്റ് കാർഡ് നിയമത്തിൽ മാറ്റം
ഇന്ന് മുതൽ, സർക്കാരുമായി ബന്ധപ്പെട്ട ഇടപാടുകളിൽ റിവാർഡ് പോയിന്റുകൾ ശേഖരിക്കുന്നത് എസ്ബിഐ കാർഡ് അവസാനിപ്പിക്കും. ഐസിഐസിഐ ബാങ്ക് വിവിധ ക്രെഡിറ്റ് കാർഡ് സേവന നിരക്കുകളിൽ വരുത്തിയ മാറ്റങ്ങളും ഇന്ന് മുതൽ നടപ്പിലാക്കിത്തുടങ്ങും. കാർഡ് റീപ്ലേസ്‌മെന്റ് ഫീസ് 100 രൂപയിൽ നിന്ന് 200 രൂപയായി വർദ്ധിപ്പിച്ചതും ഇതിൽ ഉൾപ്പെടുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് (PNB) എല്ലാ റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡ് ലോഞ്ച് ആക്‌സസ് പ്രോഗ്രാമിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പാദത്തിൽ ഒരു ആഭ്യന്തര വിമാനത്താവളം അല്ലെങ്കിൽ റെയിൽവേ ലോഞ്ച് പ്രവേശനം, പ്രതിവർഷം രണ്ട് അന്താരാഷ്ട്ര എയർപോർട്ട് ലോഞ്ച് ആക്സസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു
പേടിഎം വാലറ്റ് അടച്ചുപൂട്ടൽ
ഒരു വർഷമായി ഇടപാടുകളൊന്നുമില്ലാത്ത സീറോ ബാലൻസുള്ള വാലറ്റുകൾ പേടിഎം പേയ്‌മെന്റ് ബാങ്ക് ജൂലൈ 20 മുതൽ അടച്ചുപൂട്ടും .അക്കൗണ്ടുകളിലോ വാലറ്റുകളിലോ ഉള്ള നിലവിലുള്ള ബാലൻസിനെ ഈ നിർദ്ദേശം ബാധിക്കില്ല . വാലറ്റ് അടയ്ക്കുന്നതിന് മുമ്പ് 30 ദിവസത്തെ നോട്ടീസ് പിരീഡ് നൽകണം
ആദായ നികുതി റിട്ടേൺ സമയപരിധി
2023-24 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31, 2024 ആണ്. ഈ സമയപരിധി പാലിക്കാനാകാത്ത നികുതിദായകർക്ക് 2024 ഡിസംബർ 31-നകം വൈകിയ റിട്ടേൺ ഫയൽ ചെയ്യാം.