Asianet News MalayalamAsianet News Malayalam

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തോ? എത്ര ദിവസത്തിനുള്ളിൽ വെരിഫിക്കേഷൻ ചെയ്യണം; നികുതിദായകർ ഈ കാര്യം മറക്കരുത്

ആദായ നികുതി റിട്ടേൺ ഫയലിംഗ് പൂർത്തിയാക്കാൻആദായ നികുതി റിട്ടേണുകൾ പരിശോധിക്കേണ്ടതുണ്ട്. ഫയൽ ചെയ്ത തീയതി മുതൽ 120 ദിവസത്തിനുള്ളിൽ പരിശോധിച്ചില്ലെങ്കിൽ ഐടിആർ അസാധുവായി കണക്കാക്കും.

ITR e-verification: How to e-verify ITR, timelimit
Author
First Published Jul 3, 2024, 8:13 PM IST

ദായ നികുതി റിട്ടേൺ ഫയൽ ചെയ്തോ? വൈകിക്കേണ്ട, അവസാന ദിവസം ജൂലൈ 31 ആണ്. ഇതിനകം തന്നെ ഐടിആർ ഫയൽ ചെയ്ത വ്യക്തികൾക്ക് ഫയൽ ചെയ്ത തീയതി മുതൽ 120 ദിവസത്തിനുള്ളിൽ വെരിഫിക്കേഷൻ നടത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ ഐടിആർ അസാധുവായി കണക്കാക്കും. ആധാർ കാർഡ് ഉടമകൾക്ക് അവരുടെ ആധാർ നമ്പർ ഉപയോഗിച്ച് ആദായനികുതി റിട്ടേണുകൾ (ഐടിആർ) ഇലക്ട്രോണിക് ആയി പരിശോധിക്കാം. എന്നാൽ ഈ സേവനം ലഭിക്കാൻ, നിങ്ങളുടെ മൊബൈൽ നമ്പർ പാൻ-ലിങ്ക് ചെയ്ത ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. 

ഇ-വെരിഫൈ ചെയ്യേണ്ടത് എന്തുകൊണ്ട്?

ആദായ നികുതി റിട്ടേൺ ഫയലിംഗ് പൂർത്തിയാക്കാൻആദായ നികുതി റിട്ടേണുകൾ പരിശോധിക്കേണ്ടതുണ്ട്. ഫയൽ ചെയ്ത തീയതി മുതൽ 120 ദിവസത്തിനുള്ളിൽ പരിശോധിച്ചില്ലെങ്കിൽ ഐടിആർ അസാധുവായി കണക്കാക്കും. നിങ്ങളുടെ ഐടിആർ പരിശോധിക്കുന്നതിനുള്ള ഏറ്റവും പ്രായോഗികവും വേഗത്തിലുള്ളതുമായ മാർഗ്ഗം ഇ വെരിഫിക്കേഷൻ ആണ്. 

എങ്ങനെയെല്ലാം ഇ- വെരിഫൈ ചെയ്യാം.

*ആധാറുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒട്ടിപി 
*മുൻകൂർ സാധുതയുള്ള ബാങ്ക് അക്കൗണ്ട് വഴി ജനറേറ്റ് ചെയ്ത ഇവിസി
*പ്രീ-വാലിഡേറ്റഡ് ഡീമാറ്റ് അക്കൗണ്ട് വഴി ജനറേറ്റ് ചെയ്ത ഇവിസി
*എടിഎം വഴിയുള്ള ഇവിസി
*നെറ്റ് ബാങ്കിംഗ്
*ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് 

ആധാർ ഉപയോഗിച്ച് എങ്ങനെ ഇ- വെരിഫൈ ചെയ്യാം.

ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒട്ടിപി വഴി ഇ- വെരിഫൈ ചെയ്യാം. ഇതിന് മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യുകയും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യുകയും വേണം, കൂടാതെ നിങ്ങളുടെ പാനും ആധാറുമായി ലിങ്ക് ചെയ്തിരിക്കണം

ആധാർ നമ്പർ ഉപയോഗിച്ച് ആദായ നികുതി റിട്ടേൺ എങ്ങനെ ഇ-വെരിഫൈ ചെയ്യാം

ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്‌ത് ഇ-വെരിഫൈ റിട്ടേൺ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 2: 'ഇ-വെരിഫൈ' പേജിൽ, 'ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒട്ടിപി ഉപയോഗിച്ച് പരിശോധിക്കുക എന്നത് തിരഞ്ഞെടുത്ത് 'തുടരുക' ക്ലിക്ക് ചെയ്യുക.
ഘട്ടം 3: 'എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കാൻ ഞാൻ സമ്മതിക്കുന്നു' എന്ന ടിക്ക് ബോക്സ് ടിക്ക് ചെയ്യുക
ഘട്ടം 4: 'ജനറേറ്റ് ആധാർ ഒട്ടിപി' ക്ലിക്ക് ചെയ്യുക
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് 6 അക്ക ഒട്ടിപി എസ്എംഎസ് ആയി ലഭിക്കും.
ഘട്ടം 5: ലഭിച്ച ഒട്ടിപി നൽകുക.

ഒട്ടിപി വിജയകരമായി സമർപ്പിക്കുമ്പോൾ, നിങ്ങളുടെ ഐടിആർ പരിശോധിക്കപ്പെടും. ഒട്ടിപിക്ക് 15 മിനിറ്റ് മാത്രമേ സാധുതയുള്ളൂ. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ ഇമെയിൽ ഐഡിയിലേക്ക് ഒരു ഇമെയിൽ അയയ്ക്കുകയും ചെയ്യും.

Latest Videos
Follow Us:
Download App:
  • android
  • ios