കിടിലൻ രുചിയാണ്, അയലകറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ

കിടിലൻ രുചിയിൽ സ്പെഷ്യൽ അയലകറി. സൂരജ് തയ്യാറാക്കിയ പാചകക്കുറിപ്പ്. 
 

coconut ayala fish curry recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

coconut ayala fish curry recipe

 

അയല മേടിക്കുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു. തേങ്ങ അരച്ച കുടംപുളിയിട്ട നാടൻ അയലകറി വളരെ എളുപ്പം തയ്യാറാക്കാം. 

ആവശ്യമായ ചേരുവകൾ

  • അയല                        4 എണ്ണം രണ്ടു പീസാക്കി നുറുക്കിയത്
  • കുടംപുളി                 5 കഷ്ണം( പുളി അനുസരിച്ച്)
  • തേങ്ങ                         2 വലിയ പിടി
  • ഇഞ്ചി                          1 വലിയ കഷ്ണം
  • പച്ചമുളക്                   നാലെണ്ണം
  • ചെറിയ ഉള്ളി            അഞ്ചെണ്ണം
  • കറിവേപ്പില              ആവശ്യത്തിന്
  • ഉപ്പ്                                 ആവശ്യത്തിന്
  • വെളിച്ചെണ്ണ               2 ടേബിൾസ്പൂൺ
  • മഞ്ഞൾപൊടി           1/2 ടേബിൾസ്പൂൺ
  • കാശ്മീരി മുളകുപൊടി  1 ടേബിൾസ്പൂൺ
  • സാധാ മുളകുപൊടി  2 ടേബിൾസ്പൂൺ
  • വെള്ളം                          ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുടംപുളി നന്നായി കഴുകി അര ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കുക.പച്ചമുളക്, ഇഞ്ചി, ചെറിയുള്ളി എന്നിവ നന്നായി ചതച്ചെടുക്കുക. തേങ്ങ, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ഒന്നിച്ച് ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് വെള്ളത്തിൽ ഇട്ട് വെച്ചിരിക്കുന്ന കുടംപുളി വെള്ളത്തോട് കൂടി ചേർക്കുക. ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ചേരുവകളും, കറിവേപ്പിലയും, തേങ്ങ അരപ്പും, 2ഗ്ലാസ് വെള്ളവും ചേർക്കുക ( കറി റെഡി ആകുമ്പോൾ കുറുകും അതിനനുസരിച്ച് വേണം വെള്ളം ചേർക്കാൻ ) കറിക്ക് ആവശ്യമായ ഉപ്പും ചേർത്ത് എല്ലാം കൂടി ഒന്ന് ഇളക്കി യോജിപ്പിച്ച് അടുപ്പ് കത്തിക്കുക. മീഡിയം തീയിൽ ഇട്ട് അരപ്പ് തിളച്ചു കുറച്ച് കുറുകി പച്ചമണം മാറുമ്പോൾ അതിലേക്ക് മീൻ കഷ്ണങ്ങൾ ഇട്ടു കൊടുക്കുക.മീൻ കഷണങ്ങൾ ഇട്ട് ചട്ടി ഒന്നു നന്നായി ചുറ്റിച്ചതിനുശേഷം ചെറുതീയിൽ അടച്ചു വച്ച് വേവിക്കുക. ഏകദേശം പത്ത് മിനിറ്റ് കഴിയുമ്പോൾ കറി റെഡി ആകും. അപ്പോൾമൂടി തുറന്നു നോക്കുക. ചാർ എല്ലാം കുറുകി മുകളിൽ തേങ്ങയുടെ എണ്ണതെളിഞ്ഞു വന്നിട്ടുണ്ടാകും. ഇനി കറിയുടെ മുകളിലേക്ക് എടുത്തു വച്ചിരിക്കുന്ന പച്ചവെളിച്ചെണ്ണ ഒഴിച്ച് നന്നായി ചട്ടി ഒന്ന് ചുറ്റിച്ചതിനുശേഷം തീ ഓഫ് ചെയ്യുക.

വായിൽ കൊതിയൂറും ചെമ്മീൻ ബിരിയാണി ; ഈസി റെസിപ്പി


 

Latest Videos
Follow Us:
Download App:
  • android
  • ios