ആദായനികുതി റിട്ടേൺ; വരുമാനം തെറ്റായി കാണിച്ചതിന് ഒരു ലക്ഷം നോട്ടീസ് അയച്ചതായി ധനമന്ത്രി

വരുമാനം തെറ്റായി നല്കിയതിന് ആദായ നികുതി വകുപ്പ്  ഒരു ലക്ഷത്തോളം നോട്ടീസുകൾ അയച്ചതായി കേന്ദ്ര ധനമന്ത്രി

1 Lakh Notices Sent In Cases Of Misrepresentation Of Income says fm  apk

ദില്ലി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി 5 ദിനങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു. ഇതോടെ റിട്ടേൺ സമർപ്പിക്കാത്തവർ അതിനായുള്ള തിരക്കിൽ ആയിരിക്കും. ഇങ്ങനെ തിരക്കിട്ട് ചെയ്യുമ്പോൾ തെറ്റുകൾ വരാനുള്ള സാദ്ധ്യതകൾ കൂടുതലാണ് അതിനാൽ ശ്രദ്ധിച്ച് വേണം ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ. റിട്ടേൺ സമർപ്പിക്കാത്തതിനും വരുമാനം തെറ്റായി നല്കിയതിനുമുൾപ്പടെ ആദായ നികുതി വകുപ്പ്  ഒരു ലക്ഷത്തോളം നോട്ടീസുകൾ അയച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 164-ാമത് ആദായനികുതി ദിന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അവർ. 

വർഷങ്ങളായി നികുതി നിരക്കുകൾ ഉയർന്നിട്ടില്ല, എന്നിട്ടും കഴിഞ്ഞ മൂന്ന്-നാല് വർഷമായി വരുമാനം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന ധനമന്ത്രി പറഞ്ഞു. "ആദായനികുതി വരുമാനം വർദ്ധിക്കുകയാണെങ്കിൽ അത് നിരക്ക് വർദ്ധന കൊണ്ടല്ല, മറിച്ച് വകുപ്പിന്റെ കാര്യക്ഷമത, ചോർച്ച തടയൽ, സമ്പദ്‌വ്യവസ്ഥയുടെ ഔപചാരികവൽക്കരണം എന്നിവ മൂലമാണ്," ധനമന്ത്രി പറഞ്ഞു. 

ALSO READ: പ്രതിദിനം 100 രൂപ മാറ്റിവെച്ചാൽ മാസത്തിൽ 57,000 രൂപ പെൻഷൻ വാങ്ങാം; ഈ റിട്ടയർമെന്റ് സ്കീം സൂപ്പറാണ്

2022-23ൽ ഇതുവരെ നാല് കോടിയിലധികം ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും 80 ലക്ഷം റീഫണ്ടുകൾ ഇഷ്യൂ ചെയ്തതായും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ചെയർമാൻ നിതിൻ ഗുപ്ത പറഞ്ഞു.ഈ വർഷം ആദായനികുതി റിട്ടേൺ സമർപ്പിച്ചവരിൽ ഏഴു ശതമാനം പേരും പുതിയ നികുതിദായകരാണെന്നും ജൂലൈ 31നകം പുതിയ നികുതിദായകരുടെ എണ്ണം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദിവസം കൊണ്ട് 72 ലക്ഷം ആദായ നികുതി റിട്ടേണുകൾ ലഭിച്ചതായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര പറഞ്ഞു. നികുതിദായകരുടെ സേവനങ്ങളുടെ കൂടുതൽ ഓട്ടോമേഷനിൽ നാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios