ഗീത ഗോപിനാഥ് എന്ത് ഉപദേശിച്ചാലും തീരുമാനം സര്‍ക്കാര്‍ നയങ്ങള്‍ക്കനുസരിച്ച് മാത്രമെന്ന് തോമസ് ഐസക്

goverment will take decisions according to its policy says thomas issac

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവ് ഗീത ഗോപിനാഥ് എന്ത് ഉപദേശം തന്നാലും സര്‍ക്കാര്‍ നയങ്ങള്‍ക്കനുസരിച്ചായിരിക്കും അക്കാര്യങ്ങളില്‍ തീരുമാനമെടുക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് മുന്നിലുള്ള തടസങ്ങള്‍ മറികടക്കാന്‍ ഗീതയുടെ ഉപദേശങ്ങള്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ചില പ്രത്യേക മേഖലകളില്‍ ചിലര്‍ക്ക് പ്രത്യേക വൈദഗ്ധ്യം ഉണ്ടാകും. എന്നാല്‍ സര്‍ക്കാരിന്റെ നയപരമായ ചട്ടക്കൂടാണ് പ്രധാനമെന്നും ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.
 

Latest Videos
Follow Us:
Download App:
  • android
  • ios