ജിയോയുമായി മത്സരിക്കാന്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് എയര്‍ടെല്‍

Airtel likely to cut tariffs further to combat Reliance Jio

ജിയോ മറ്റ് കമ്പനികള്‍ക്ക് നല്‍കിയ തരത്തിലുള്ളൊരു പണി ഈ രംഗത്ത് ആദ്യമായിട്ടാണെന്നും എന്നാല്‍ ഇത് ആത്യന്തികമായി ടെലികോം മേഖലയ്ക്ക് പ്രയോജനമുണ്ടാക്കുമെന്നു എയര്‍ടെല്‍ സി.ഇ.ഒ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ എട്ട് പ്രധാന ടെലികോം ഓപ്പറേറ്റര്‍മാരുള്ള അവസ്ഥയില്‍ നിന്ന് കമ്പനികളുടെ എണ്ണം നാലായി കുറയും എന്നാല്‍ ശക്തമായി സാന്നിദ്ധ്യമായി എയര്‍ടെല്‍ മുന്നില്‍ തന്നെ ഉണ്ടാവുമെന്നും അദ്ദേഹം പ്രത്യശ പ്രകടിപ്പിച്ചു.

മത്സരം കൂടുന്നതിനനുസരിച്ച് നിരക്കുകളില്‍ മാറ്റം വരും. എന്നാല്‍ കൂടുതല്‍ മൊബൈല്‍ സേവനങ്ങള്‍ ആളുകള്‍ ഉപയോഗിക്കുന്നതിലേക്കായിരിക്കും കാര്യങ്ങള്‍ എത്തിച്ചേരുന്നത്. ഇതിനനുസരിച്ച് കൂടുതല്‍ നെറ്റ്‍വര്‍ക്ക് ശേഷി വര്‍ദ്ധിപ്പിക്കേണ്ടി വരും. കൂടുതല്‍ സ്പെക്ട്രം സ്വന്തമാക്കാനായതിനാല്‍ ഇത് ഇനി എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ അഞ്ചിനാണ് ഔദ്ദ്യോഗികമായി റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ രാജ്യത്ത് ആരംഭിച്ചത്. അവസാന പാദത്തില്‍ നാല് ശതമാനത്തിലേറെ കുറവാണ് എയര്‍ടെല്ലിന്റെ മാത്രം ലാഭത്തിലുണ്ടായിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios