ഹിമാചൽ പ്രദേശിൽ ഹിമാനി തകർന്ന് വീഴുന്ന അതിഭയാനകമായ വീഡിയോ, നാം സൃഷ്‍ടിച്ച ദുരന്തമെന്ന് കണ്ടുനിന്നവര്‍

നെറ്റിസൻ‌മാർക്കിടയിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വലിയ ആശങ്കയാണ് ഇത് ഉണ്ടാക്കിയിട്ടുള്ളത്. പലരും പല രീതിയിലാണ് ഇതിനോട് പ്രതികരിക്കുന്നത്.

Video of glacier breaking and blocking the traffic goes viral

ഹിമാചൽ പ്രദേശിലെ ഒരു ഭീമാകാരമായ ഹിമാനിയുടെ ഭാഗം ദേശീയപാതയിലേക്ക് തെറിച്ചുവീഴുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇത് ഏറ്റവും ഭയാനകമായ ഒന്നാണെന്നാണ് കണ്ടവർ അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ റവന്യൂ സർവീസസ് ഓഫീസർ നവീദ് ട്രംബൂവാണ്  ഈ വീഡിയോ ട്വിറ്ററിൽ പങ്കിട്ടത്. ആളുകൾ ഭയത്തോടെ അതുകണ്ട് പുറകോട്ട് വലിയുന്നത് വീഡിയോയിൽ കാണാം.

"തനിയെ നീങ്ങുന്ന ഹിമാനിയുടെ ശക്തി എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇത് കിന്നൗറിലെ എൻ‌എച്ച് -5 ലെ പൂഹിനടുത്തുള്ള ടിങ്കു നല്ലാഹ് -ലാണ്, എച്ച്പി # കാലാവസ്ഥ വ്യതിയാനം ഒരു വിദൂര യാഥാർത്ഥ്യമല്ല" എന്ന അടിക്കുറിപ്പോടെയാണ് നവീദ് ഈ വീഡിയോ പങ്കിട്ടത്.


ഹിമാചൽ പ്രദേശിലെ കിന്നൗറിലെ എൻ‌എച്ച് -5 ലെ പൂഹ് എന്ന പട്ടണത്തിനടുത്തുള്ള ടിങ്കു നല്ലാഹ് -ലാണ് സംഭവം നടന്നതെന്ന് നവീദ് പറഞ്ഞു. വിഡിയോയിൽ, നിരവധി സഞ്ചാരികൾ അവരുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉപയോഗിച്ച് ഹിമാനിയെ പകർത്താൻ ശ്രമിക്കുന്നത് കാണാം. ഒരു മനുഷ്യൻ ഉറക്കെ വിളിക്കുന്നതും, ഹിമാനി അതിവേഗം ദേശീയപാതയിൽ സ്ലൈഡുചെയ്യുന്നത് കണ്ട് പിന്നോട്ട് പോകാൻ ആളുകളോട് ആവശ്യപ്പെടുന്നതും അതിൽ ദൃശ്യമാണ്. നിരവധി കാറുകൾ പിന്നിലേക്ക് നീങ്ങുന്നതും ഇവിടെ കാണാം. അവസാനം, കൃത്യസമയത്ത് സ്റ്റാർട്ട് ചെയ്യാത്തതിൻ്റെ പേരിൽ ഒരു ടെമ്പോ ഹിമാനികൾക്കിടയിൽ കുടുങ്ങുന്നതും അതിൽ കാണാം.

നെറ്റിസൻ‌മാർക്കിടയിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വലിയ ആശങ്കയാണ് ഇത് ഉണ്ടാക്കിയിട്ടുള്ളത്. പലരും പല രീതിയിലാണ് ഇതിനോട് പ്രതികരിക്കുന്നത്. ഒരാൾ ദേഷ്യപ്പെടുമ്പോൾ, മറ്റൊരാൾ ഇങ്ങനെ എഴുതി, "ഇത് നമ്മൾ സൃഷ്ടിച്ച ഒരു ദുരന്തമാണ്." ജീവൻ പണയപ്പെടുത്തി ഇത് ചിത്രീകരിച്ചത്തിൻ്റെ യുക്തിയെ മറ്റൊരാൾ വിമർശിക്കുന്നതും അതിൽ വ്യക്തമാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഹിമാനിയുടെ പത്ത് അടി ഉയരമുണ്ടായിരുന്നു, അത് അടർന്നുവീണശേഷം നിരവധി പേരാണ് ദേശീയപാതയിൽ കുടുങ്ങിപ്പോയത്.
 

 

Latest Videos
Follow Us:
Download App:
  • android
  • ios