പെണ്ണെന്നാല്‍ ഭോഗവസ്തു മാത്രമെന്ന് കരുതുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

നോക്കൂ, സോഷ്യല്‍ മീഡിയ മുഴുവന്‍ പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട മുറവിളി ആണ്. അതിനു കാരണമായ വാര്‍ത്തകള്‍, വെളിപ്പെടുത്തലുകള്‍. കുഞ്ഞുന്നാളിലേ ശരീരങ്ങളെ കൈയേറായി പലരും കാത്തുനില്‍ക്കുന്നുണ്ടെന്ന തിരിച്ചറിവുകള്‍. 'ഗുഡ് ടച്ച്' ബാഡ് ടച്ച്' നിറഞ്ഞു നില്‍ക്കുന്ന വിഡിയോകള്‍. ഇതെല്ലാം നോക്കി ഇരിക്കുമ്പോള്‍  മനസ്സും ശരീരവും കടന്നല്‍ കുത്തേറ്റ  പുകച്ചിലാണ്. 

Speak out Liz Lona on child abuse

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

Speak out Liz Lona on child abuse

മനസ്സ് വല്ലാതെ അസ്വസ്ഥമാണ് പേടിയോ ദേഷ്യമോ സങ്കടമോ ഇതൊന്നുമല്ല, എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ  എന്ന നിസ്സഹായാവസ്ഥ. ശരീരം മൊത്തം മരവിപ്പ് അരിച്ചിറങ്ങി മരണം പുല്‍കുമ്പോളുള്ള ശൂന്യത. 

നോക്കൂ, സോഷ്യല്‍ മീഡിയ മുഴുവന്‍ പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട മുറവിളി ആണ്. അതിനു കാരണമായ വാര്‍ത്തകള്‍, വെളിപ്പെടുത്തലുകള്‍. കുഞ്ഞുന്നാളിലേ ശരീരങ്ങളെ കൈയേറായി പലരും കാത്തുനില്‍ക്കുന്നുണ്ടെന്ന തിരിച്ചറിവുകള്‍. 'ഗുഡ് ടച്ച്' ബാഡ് ടച്ച്' നിറഞ്ഞു നില്‍ക്കുന്ന വിഡിയോകള്‍. ഇതെല്ലാം നോക്കി ഇരിക്കുമ്പോള്‍  മനസ്സും ശരീരവും കടന്നല്‍ കുത്തേറ്റ  പുകച്ചിലാണ്. 

ചുറ്റുമുണ്ടവര്‍, ബസിനുള്ളിലെ തിരക്കിലേക്ക്  നീട്ടിയ  വൃത്തി കെട്ട കൈകളായും പെണ്ണെന്നോ കുഞ്ഞെന്നോ തിരിച്ചറിയാന്‍ കഴിയാത്ത വികലമായ മനസ്സുമായും. 

കാത്തിരിക്കുന്നുണ്ടവര്‍, ബന്ധു വീട്ടിലോ, അയല്‍വീട്ടിലോ , സിനിമാ കൊട്ടകയിലെ ഇരുട്ടിലോ, എന്തിന്, മനസ്സ് തകര്‍ത്തു കൊണ്ട് സ്വന്തം വീട്ടകങ്ങളില്‍ പോലും. 

പെണ്‍കുഞ്ഞുങ്ങളെ പെറ്റു, നെഞ്ചിലിട്ടു വളര്‍ത്തുന്ന എന്നെ പോലുള്ള അമ്മമാരില്‍ ചിലരെങ്കിലും നെഞ്ച് പൊടിഞ്ഞു ചിന്തിച്ചു കൂട്ടുന്നുണ്ടാവണം. 'എന്തു ചെയ്ത് എന്റെ മക്കളെ കേടു പറ്റാതെ വളര്‍ത്തിയെടുക്കണം'-എന്ന്. ഒരു വഴിയുമില്ല എന്നു തിരിച്ചറിയുന്ന ആ നിസ്സഹായാവസ്ഥ ആണ് ഭീകരം. 

വീഡിയോ  കാണിച്ചു കൊടുത്ത്  പ്രതികരിക്കാന്‍ പഠിപ്പിച്ചിട്ടും സൂക്ഷ്മ ദൃഷ്ടികളോടെ അടക്കി പിടിച്ചു വളര്‍ത്തിയാലും ചിലപ്പോളെങ്കിലും വിധി തോല്പിക്കുന്ന ആ നിമിഷം വന്നു പെട്ടേക്കുമോ , എന്നു പേടിച്ചു പേടിച്ചുള്ള ജീവിതം അതിന് ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല .

ഗര്‍ഭിണി ആണെന്നറിഞ്ഞതിനു ശേഷം തുടങ്ങുന്ന ആധി പണ്ടൊക്കെ, കുഞ്ഞു ആണാണെങ്കിലും പെണ്ണാണെങ്കിലും കേടു കൂടാതെ തരണേ എന്നായിരുന്നു. കാലത്തിന്റെ മാറ്റത്തില്‍ ഇന്നത് പെണ്ണാണെങ്കില്‍ ഒരു കേടും പറ്റാതെ വളര്‍ത്താന്‍ പറ്റണേ എന്നായി മാറി.

പെണ്ണ് പെണ്ണായി മാറുന്നതിനായി ഋതുമതി ആവുമ്പോള്‍ മുതല്‍ തുടങ്ങുന്ന മാറ്റങ്ങളുണ്ടല്ലോ. അടിവയറ്റില്‍ സൗമ്യതയില്ലാതെ ആരോ ചവിട്ടി തിരുമ്മും പോലെ അല്ലെങ്കില്‍ പേറ്റുനോവിനൊപ്പം നില്‍ക്കുന്ന കടവയറ്റിലെ വേദന അതുമല്ലെങ്കില്‍ സഹിക്കാന്‍ പറ്റാത്ത നടുവേദന ഈ സുഖങ്ങളെല്ലാം ഒരിക്കലല്ല മാസാമാസം അനുഭവിച്ചാണവള്‍ പെണ്ണാകുന്നത്. പാഡ്  മാറ്റാന്‍ വൈകുമ്പോള്‍ അനുഭവിക്കുന്ന അസ്വസ്ഥതയും ആവലാതിയും ഉണ്ടല്ലോ പറഞ്ഞറിയിക്കാന്‍ കഴിയില്ല.  അമ്മയാവുന്നതിനു മുന്‍പേ കടന്നു പോകുന്ന ഭയാനകമായ വേദന ഇതിലും ഭേദം മരണമല്ലേ എന്നു വരെ തോന്നിപ്പിക്കും.

ഗര്‍ഭകാലം തുടങ്ങുമ്പോഴേ കൂട്ട് ചര്‍ദ്ദിയും ക്ഷീണവുമാണ്. പിന്നെ അത് അവനവനു താങ്ങാന്‍ പറ്റാത്ത ശരീരഭാരം കൂടി നടുവേദനയും കൈ കാല്‍ കടച്ചിലും വയറെരിച്ചിലും. ഇതെല്ലാം ഒടുക്കം വരെയുണ്ടാവും. അപ്പോള്‍ മുതല്‍ നഷ്ടപ്പെടുന്ന ഉറക്കം പിന്നീട് ജീവിതത്തിലൊരിക്കലും പെണ്‍കുഞ്ഞിന്റെ അമ്മക്ക് കിട്ടുന്നില്ല എന്നതാണ് സത്യം.

ആദ്യം നഷ്ടപെടുന്ന ഉറക്കം ഗര്‍ഭാവസ്ഥയുടെ  അസ്വസ്ഥകള്‍ കൊണ്ടാണെങ്കില്‍  പിന്നീടത് മനസ്സിന്റെ ആവലാതികള്‍ കൊണ്ടാണ്. അപൂര്‍വമായെങ്ങാനും ഒന്നുറങ്ങി പോയാല്‍ ഇടവപ്പാതിയില്‍ പറയാതെ വരുന്ന ഇടിയും മിന്നലും കണക്ക് കാലിലെ മസിലങ്ങു  കേറി ഒറ്റ വരവാണ്, ഈരേഴു പതിനാലു ലോകവും അപ്പോള്‍ കാണാം .

പ്രസവവേദനയുടെ മുന്നോടിയായി ചെറുതായി തുടക്കമിടുന്ന നടുവേദന  ഇടക്ക് വച്ചു അടിവയറ്റിലൂടെ ഒരു മിന്നല്‍ പിണര്‍ തരും  ശരീരം പിളര്‍ത്തികൊണ്ട്, അതാണു പ്രസവവേദന എന്ന ആഘോഷത്തിന്റെ തുടക്കം 

കുഞ്ഞു പുറത്തേക്കു വരാനായോ എന്നു നോക്കാനായി ഡോക്ടര്‍മാരും നഴ്‌സുമാരും ഇടക്കിടെ ഒരു പരിശോധനയുണ്ട്. കയ്യിട്ട് അതിനൊരിക്കലും രതിസുഖമല്ല എന്നോര്‍മിപ്പിക്കട്ടെ. എത്ര വ്യാസത്തില്‍ ഗര്‍ഭാശയമുഖം വികസിച്ചെന്നും ഇനി വികസിച്ചത് കുറവാണെങ്കില്‍ പെട്ടെന്ന് ആവാനും വേണ്ടി വിരല് കൊണ്ട് ഒരു ഓതിരം കടകം തിരിയുണ്ട്. അറിഞ്ഞിരിക്കേണ്ട ഒന്നാണ്. കുഞ്ഞു പുറത്തു വരാന്‍ നേരം, കുഞ്ഞു  വരുന്ന വഴി കീറി മുറിക്കല്‍ എന്നൊരു ചടങ്ങുണ്ട് .പ്രസവം കഴിഞ്ഞാല്‍ അത് തുന്നുമ്പോളുള്ള 'സുഖ'വും പിറ്റേ ദിവസം മുതല്‍ മൊട്ടുസൂചികളുടെ മേല്‍ ഇരിക്കുന്ന പോലെ സ്റ്റിച്ചിന്റെ കുത്തലിന്റെ 'സുഖ'വും പറഞ്ഞറിയിക്കാന്‍ കഴിയില്ല .

മുറിവുണങ്ങുന്ന വരെ തുടകളില്‍ സൈക്കിള്‍ ബാലന്‍സുകാരെ തോല്‍പ്പിച്ച്  ബാലന്‍സ് ചെയ്ത് ഇരിക്കണം. നിങ്ങള്‍ വികാരത്തോടെ മാത്രം നോക്കുന്ന മാറ് , കുഞ്ഞു കുടിക്കാതെ വരുമ്പോള്‍ പാല് നിറഞ്ഞു പാറക്കല്ലെടുത്തു നെഞ്ചില്‍ വച്ചപോലെ ഭാരം തോന്നും. മുലക്കണ്ണുകള്‍ പൊട്ടി ചോരയൊലിക്കുമ്പോഴും കരയുന്ന കുഞ്ഞിന് പാല് കൊടുത്ത് , കണ്ണീരൊഴുകുമ്പോളും കുഞ്ഞിന്റെ മുഖത്തു നോക്കി ചിരിക്കുന്ന പെണ്ണിനെ കാണാം.

ഇങ്ങനെയെല്ലാം എത്ര 'സിംപിളായി'ട്ടാണെന്നോ ഒരു പെണ്ണ് അമ്മയാവുന്നത്.

ഇതെല്ലാമാണ് പെണ്ണ്. 

പെണ്ണിനെ പെണ്ണെന്നു മാത്രം കാണാതെ അമ്മയായും മകളായും ഭാര്യയായും ഒരു വ്യക്തിയായും കാണുന്ന ആണുങ്ങളെ നേരുള്ള ആണായി മാറ്റി നിര്‍ത്തുന്നു.  ഉപദ്രവിക്കാന്‍ വരുന്ന ബാക്കിയുള്ള മൃഗങ്ങളെ ഒരിക്കലെങ്കിലും  അനുഭവിപ്പിക്കണം  ഇതെല്ലാം. എന്നാലേ, അവരറിയൂ, മനസ്സും ശരീരവും കൊണ്ട് പെണ്ണ് ജീവിക്കുന ‌വേദനയുടെ നൈരന്തര്യങ്ങള്‍. അങ്ങനെയെങ്കിലും പെണ്ണിനെ അവര്‍ ഒരു ഭോഗവസ്തു മാത്രമായി കാണാതിരിക്കട്ടെ.

തൂക്കി കൊന്നത് കൊണ്ടോ, വികാരദണ്ഡ്  അറുത്തു മാറ്റിയതു കൊണ്ടേ കാര്യമില്ല.  തലച്ചോറ് തുറന്നു  ഈ വികാരമേ വരാത്ത വിധം മരവിപ്പിച്ചു കളയണം.

പറഞ്ഞു കൊടുത്തും കാര്യങ്ങള്‍ മനസിലാക്കിച്ചും കണ്ണിലെ കൃഷ്ണമണി പോലെ നമുക്ക് പെണ്‍മക്കളെ വളര്‍ത്താം ,അവര്‍ അവരുടെ സുരക്ഷ നോക്കട്ടെ അതിനായി അവര്‍ക്ക്, നമുക്ക് സാഹചര്യവും സൗകര്യവും ഒരുക്കികൊടുക്കാം. മൂന്നു കുഞ്ഞുങ്ങളുടെ അമ്മ എന്ന നിലയില്‍ എനിക്ക് പറയാന്‍ അതേയുള്ളൂ. 

Latest Videos
Follow Us:
Download App:
  • android
  • ios