ആമിനയുടെയും അബ്ദുവിന്റെയും പ്രണയം പോലെ ഒരുപാട്ട്
കെ.ജി ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് സ്കൂൾ ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന് മഴയുള്ള ഒരു സായാഹ്നത്തിൽ 'ഒന്നാംകിളി രണ്ടാം കിളി മൂന്നാം കിളി'എന്നൊക്കെ ഒറ്റശ്വാസത്തിൽ വരി മുഴുവിപ്പിക്കാൻ വിഫല ശ്രമം നടത്തിയതായി ഓർമ്മകളുണ്ട്. വിദ്യാസാഗറിന്റെ ഈണം എന്നെ ആ പഴയ ഓത്തു പള്ളിയിലേക്കും പ്രിയ കൂട്ടുകാരിലേക്കും നിഷ്കളങ്കമായ ബാല്യത്തിലേക്കും തിരിച്ചെത്തിക്കുന്നു.
'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്
ഓരോ പാട്ടും ഒരു 'ദേജാവു'ആയിരിക്കാം. ആത്മാവിന്റെ ചിതറിയ അല്ലെങ്കിൽ നഷ്ടപ്പെട്ട ഭാഗങ്ങളെ അതിമനോഹരമായ മാലയെന്നോണം ഗാനങ്ങൾ കോർത്തു വെച്ചിരിക്കുന്നു. ഭാവിയുടെ പ്രത്യാശയിലേക്ക്, ഓർമ്മയുടെ ഞരമ്പുകളിലേക്ക്, വർത്തമാനത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് അഥവാ ഒളിച്ചോടലിലേക്ക് ഗാനങ്ങൾ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
ബാല്യകാലസ്മരണകൾക്ക് നിറം പകരുന്ന തരം ഗാനങ്ങൾ എന്നും പ്രിയപ്പെട്ടവ തന്നെ
ആത്മാവിനു തിളക്കം പകർന്ന ഒരുപിടി ഗാനങ്ങളുടെ കൂട്ടത്തിൽ ഒന്നാണ് 'ഒന്നാം കിളി പൊന്നാം കിളി'എന്ന കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഗാനം. ഗൃഹാതുരത്വമുണർത്തുന്ന, ബാല്യകാലസ്മരണകൾക്ക് നിറം പകരുന്ന തരം ഗാനങ്ങൾ എന്നും പ്രിയപ്പെട്ടവ തന്നെ. ജീവിതവുമായി നേരെ ചേർത്തുവയ്ക്കാൻ കാരണങ്ങളൊന്നുമില്ലാഞ്ഞിട്ടും മനസ്സിലെവിടെയോ വെച്ച് വസന്തം വിതറുന്ന ഗാനങ്ങളിൽ ഒന്നായ് മാറി.
കെ.ജി ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് സ്കൂൾ ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന് മഴയുള്ള ഒരു സായാഹ്നത്തിൽ 'ഒന്നാംകിളി രണ്ടാം കിളി മൂന്നാം കിളി'എന്നൊക്കെ ഒറ്റശ്വാസത്തിൽ വരി മുഴുവിപ്പിക്കാൻ വിഫല ശ്രമം നടത്തിയതായി ഓർമ്മകളുണ്ട്. വിദ്യാസാഗറിന്റെ ഈണം എന്നെ ആ പഴയ ഓത്തു പള്ളിയിലേക്കും പ്രിയ കൂട്ടുകാരിലേക്കും നിഷ്കളങ്കമായ ബാല്യത്തിലേക്കും തിരിച്ചെത്തിക്കുന്നു. ഈ ഈണങ്ങൾ കേൾക്കുമ്പോൾ മനസ്സ് പച്ചപ്പുനിറഞ്ഞ ഇളം മഴപെയ്യുന്ന, മയിലുകളാടുന്ന വിശാലമായ പാടമായ് മാറുന്നു. ഇത്തരം അനുഭൂതികളെയെല്ലാം പവിഴമുത്തുകൾ കണക്കെ എന്റെ ഓർമ്മചിപ്പിയിൽ കാത്തുവെക്കാൻ ഈ ഗാനത്തിന് കഴിയുന്നു.
'ബാല്യകാലസഖി'യിലെ സുഹറയുടെയും മജീദിന്റെയും ഒരംശം ചേർത്തു വയ്ക്കാതെ വയ്യ.
ആമിനയുടെയും അബ്ദുവിന്റെയും കുഞ്ഞു കിനാവിനും കണ്ണിമാങ്ങയ്ക്കുമിടയിൽ ജനിച്ച കളങ്കമില്ലാത്ത പ്രണയം ആരിലാണ് പുഞ്ചിരി വിടർത്താത്തത്? നാളുകൾ കഴിഞ്ഞ് നിൻറെ ചിരിയെല്ലാം ചേലുള്ളതായപ്പോൾ ആദ്യ വെമ്പലോടെ അത് പ്രണയമാണെന്ന തിരിച്ചറിവ് വരികളിലൂടെ ഒഴുകുമ്പോൾ ബഷീറിന്റെ 'ബാല്യകാലസഖി'യിലെ സുഹറയുടെയും മജീദിന്റെയും ഒരംശം എനിക്കു ചേർത്തു വയ്ക്കാതെ വയ്യ.
പ്രത്യക്ഷത്തിൽ എനിക്ക് ഗാനം നൽകുന്ന അനുഭവം ഓത്തുപള്ളി ഓർമ്മകളും മഞ്ചാടിയും മയിൽപീലിയും കൂട്ടുകാരും വീട്ടുകാരും ബാല്യത്തിലെ കുളിർമയും ഒക്കെയാണെങ്കിലും ഉള്ളിലെവിടെയോ അബ്ദുവിന്റെ കളികൂട്ടുകാരി ആമിനയും മജീദിന്റെ കുറുമ്പിയായ സുഹ്റയും അസൂയപ്പെടുത്തും വിധം മോഹിപ്പിക്കുന്നു.
അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം