ഓണം ബംമ്പര്‍ അടിച്ച അനൂപിന്‍റെ 'അവസ്ഥ' ബിബിസിയിലും; കമന്‍റുമായി വിദേശികള്‍

കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. വീട് മാറിപ്പോകാൻ ആലോചിക്കുകയാണെന്നും അനൂപ് പറഞ്ഞു.  രണ്ടു വർഷം കഴിയാതെ പണം ഒന്നും ചെയ്യില്ലെന്നും അനൂപ് വ്യക്തമാക്കിയിരുന്നു.

onam bumper winner anoop on bbc lot of comments from outside indians

തിരുവനന്തപുരം:  സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യം മൂലം പൊറുതിമുട്ടിയെന്നാണ് കേരള സർക്കാരിന്‍റെ ഓണം ബമ്പർ ജേതാവ് അനൂപ് അല്‍പ്പ ദിവസം മുന്‍പ് വെളിപ്പെടുത്തിയത്. വീട്ടിൽ നിരന്തരം ആളുകൾ സഹായം തേടിയെത്തുകയാണെന്ന് അനൂപ് പറയുന്നത്. പുറത്തിറങ്ങാൻ പറ്റുന്നില്ല. സ്വന്തം കുട്ടിയുടെ അടുത്ത് പോകാൻ കഴിയാത്ത അവസ്ഥയാണ്. 

കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. വീട് മാറിപ്പോകാൻ ആലോചിക്കുകയാണെന്നും അനൂപ് പറഞ്ഞു.  രണ്ടു വർഷം കഴിയാതെ പണം ഒന്നും ചെയ്യില്ലെന്നും അനൂപ് വ്യക്തമാക്കിയിരുന്നു. അനൂപിന്‍റെ ഈ അവസ്ഥ ഇപ്പോള്‍ ബിബിസിയില്‍ പോലും വാര്‍ത്തയായിരിക്കുകയാണ്. 
'ദൈവമേ.. ലോട്ടറി അടിച്ചതേ അടിച്ചു, ഇത്രയും ബുദ്ധിമുട്ട് എന്തിന് ഉണ്ടാക്കി'; അനൂപിന്റ കുടുംബം പറയുന്നു

ബിബിസി ന്യൂസിലെ വാര്‍ത്തയ്ക്ക് India jackpot winner fed up with requests for help എന്നാണ് തലക്കെട്ട്. അനൂപിന്‍റെ ചിത്രവും വാര്‍ത്തയിലുണ്ട്. ഇപ്പോള്‍ ഒന്നാം സമ്മാനം കിട്ടണം എന്നില്ലായിരുന്നു. മൂന്നാം സമ്മാനം കിട്ടിയാല്‍ മതിയായിരുന്നു. വാര്‍ത്തയില്‍ അനൂപ് പറയുന്നു. 

അതേ സമയം ബിബിസി ന്യൂസ് ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത ലിങ്കിന് താഴെ വരുന്ന വിദേശികളുടെ കമന്‍റുകള്‍ രസകരമാണ്. ലോട്ടറി അടിച്ച വിവരം രഹസ്യമാക്കി വയ്ക്കണമായിരുന്നു എന്നാണ് പല വിദേശ രാജ്യക്കാരും പറയുന്നത്. ഒപ്പം ഞങ്ങള്‍ക്കും സഹായം ആവശ്യമുണ്ടെന്നും താല്‍പ്പര്യമുണ്ടെങ്കില്‍ ബാങ്ക് അക്കൌണ്ട് പറഞ്ഞു തരാം എന്ന് ചില രസികന്മാര്‍ പറയുന്നു. ദാനം ചെയ്യുന്നത് നല്ലതാണെന്ന് ചിലര്‍ പറയുന്നു. 'നല്‍കുന്നവര്‍ ഒരിക്കലും പരാജയപ്പെടില്ല, അവര്‍ എന്നും ഒന്നാമതായിരിക്കും' എന്നാണ് ഒരു ഉപദേശം.

എന്നാല്‍ വാങ്ങുന്നവര്‍ക്ക് ഒരു കുറവും ഉണ്ടാകില്ല. എന്നാല്‍ കൊടുക്കുന്നവര്‍ക്ക് ചില നിയന്ത്രണങ്ങളുണ്ടെന്ന് ഇതിന് മറുപടിയും ഉണ്ട്. നല്ല ധന മാനേജ്മെന്‍റ് പഠിക്കൂ, അത് ഉപകരിക്കും എന്ന ഉപദേശവും വിദേശികള്‍  അനൂപിന് കൊടുക്കുന്നു. 

'അനൂപിന്റെ കാര്യം എന്താവുമെന്ന് ദൈവത്തിനറിയാം': മൂന്ന് തവണ ലോട്ടറിയടിച്ച ഭാ​ഗ്യശാലി പറയുന്നു
 

Latest Videos
Follow Us:
Download App:
  • android
  • ios