Asianet News MalayalamAsianet News Malayalam

25 കോടി തിരുവോണം ബമ്പർ; ഭാ​ഗ്യശാലി അൽത്താഫിന് സമ്മാനത്തുക എത്ര ലഭിക്കും? ഏജൻസിക്കെത്ര? വിശദാംശങ്ങളിങ്ങനെ...

ഇത്തവണത്തെ ഓണം ബംപര്‍ 25 കോടി നേടിയ ഭാഗ്യവാന്‍ കര്‍ണാടക സ്വദേശിയായ അല്‍ത്താഫ് ആണ്. അദ്ദേഹത്തിന് ലഭിക്കുന്ന സമ്മാനത്തുകയുടെ വിശദാംശങ്ങളറിയാം.

thiruvonam bumper prize winner ammount and tax all details
Author
First Published Oct 10, 2024, 11:38 AM IST | Last Updated Oct 10, 2024, 11:38 AM IST

തിരുവനന്തപുരം: ഇന്നലെയായിരുന്നു ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ്. 71 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയ ഓണം ബമ്പറിലെ 25 കോടി ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യശാലി ആരെന്ന ചോദ്യത്തിനുത്തരം തേടുകയായിരുന്നു മലയാളികൾ. ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് കർണാടക പാണ്ഡ്യപുര സ്വദേശിയായ അൽത്താഫിനാണെന്ന വിവരം ഇന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്തുവന്നിരുന്നു. കർണാടകയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന അൽത്താഫ് വയനാട്ടിൽ ബന്ധുവീട്ടിലെത്തിയ സമയത്താണ് ടിക്കറ്റെടുത്തത്. 

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തുന്ന ഓണം ബമ്പറിന്റെ സമ്മാനത്തുകയെക്കുറിച്ച് നിരവധി സംശയങ്ങളുമുണ്ട് ജനങ്ങൾക്ക്.  25 കോടി അടിക്കുന്ന ആള്‍ക്ക് അത്രയും തുക കയ്യില്‍ കിട്ടുമോ എന്നത് എല്ലാവര്‍ക്കും ഉണ്ടാകുന്നൊരു സംശയമാണ്. സമ്മാനത്തുക അത്രയും കിട്ടുമോ അതില്‍ കുറയുമോ എന്നതൊക്കെയാണ് ചോദ്യങ്ങള്‍. എന്നാല്‍ 25 കോടി അടിക്കുന്ന ഒരാള്‍ക്ക് ആ തുക മുഴുവനായും കയ്യില്‍ കിട്ടില്ല. ഓണം ബമ്പര്‍ തുക എന്ന് മാത്രമല്ല ദിവസേന ഉള്ള ലോട്ടറികളിലായാലും സമ്മാനത്തുക മുഴുവനായും ഭാഗ്യശാലികളുടെ കയ്യില്‍ കിട്ടില്ല. നികുതി കഴിച്ചുള്ള തുകയെ സമ്മാനാര്‍ഹന് കിട്ടൂ. ഓണം ബമ്പറിന്‍റെ കാര്യത്തില്‍, 25 കോടിയില്‍ 12 കോടിയോളം രൂപയാണ് ഭാഗ്യവാന് കിട്ടുക.  

25 കോടി വരുന്നതും പോകുന്നതും ഇങ്ങനെ...

തിരുവോണം ബമ്പർ സമ്മാനത്തുക: 25 കോടി
ഏജൻസി കമ്മീഷൻ 10 ശതമാനം : 2.5 കോടി
സമ്മാന നികുതി 30 ശതമാനം: 6.75 കോടി 
ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് : 15. 75 കോടി
നികുതി തുകയ്ക്കുള്ള സർചാർജ് 37 ശതമാനം: 2.49 കോടി
ആരോ​ഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം: 36.9 ല​ക്ഷം
അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി: 2.85 കോടി
എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത്: 12,88,26,000 രൂപ(12.8 കോടി) 

Latest Videos
Follow Us:
Download App:
  • android
  • ios