തൃശൂർ മണ്ഡലത്തിൽ സ്ഥാനാര്‍ഥികൾ ഓഡിറ്റോറിയമോ ഹാളോ ബുക്ക് ചെയ്താൽ വിവരം നൽകണം; സ്ഥാപനങ്ങൾക്ക് കർശന നർദേശം

തൃശൂർ മണ്ഡലത്തിൽ ഓഡിറ്റോറിയമോ ഹാളോ ബുക്ക് ചെയ്താൽ വിവരം നൽകണം; നർദേശം

thrissur constituency candidates should provide information if they book an auditorium or hall  Strict direction

തൃശൂർ: ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ലോകസഭാ പരിധിയിലെ മുഴുവന്‍ ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവയുടെ ഉടമസ്ഥരും മാനേജര്‍മാരും വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശം. 

തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിമാരോ അവരുടെ ഏജന്റുമാരോ രാഷ്ട്രീയ കക്ഷികളോ പ്രചാരണ പരിപാടികള്‍ക്കായി ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ ബുക്ക് ചെയ്യുമ്പോള്‍ പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന നിയമസഭാ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള കളക്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്സര്‍വറെ രേഖാമൂലം അറിയിക്കണം. 

കൂടാതെ ഇലക്ഷന്‍ കാലയളവില്‍ ഉള്ള മറ്റ് ബുക്കിങ് വിവരങ്ങളും അറിയിക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരേ 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് എക്‌സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫിസറായ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.

മിന്നൽ പരിശോധന നടത്തി തൊഴിൽ വകുപ്പ്; മിനിമം വേതനം, സുരക്ഷ അടക്കം നിർമ്മാണ മേഖലയിൽ മുന്നൂറോളം നിയമലംഘനങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios