ആരുമറിയാതെ എഞ്ചിനിൽ ഒളിച്ച് യാത്ര 98 കിലോമീറ്റർ; നാടുവിട്ടുപോയ ആ കക്ഷി മറ്റാരുമല്ല,ഭീമൻ പെരുമ്പാമ്പ്, വീഡിയോ

ട്രക്കിന്റെ ബോണറ്റിനുള്ളിൽ ട്രക്കിന്റെ എൻജിനിൽ വിശ്രമിച്ചിരുന്ന പാമ്പിന്റെ കാര്യം ഡ്രൈവറും അറിഞ്ഞിരുന്നില്ല. ലോഡിറക്കിയ ശേഷം പെരുമ്പാമ്പിനെ കണ്ടതോടെ ഡ്രൈവറും സഹായികളും അടക്കം പേടിച്ചുമാറി

Massive Python Travels 98 KM From UP To Bihar Hidden In Truck Engine video

നർകതിയാഗഞ്ച്: ഉത്തർപ്രദേശിൽ നിന്ന് ബിഹാറിലേക്ക് ട്രക്കിന്റെ എഞ്ചിനിൽ ഒളിച്ച് 98 കിലോമീറ്റർ സഞ്ചാരം. ഒരു എഞ്ചിനിലൊക്കെ ഒളിച്ചിരുന്ന് യാത്ര ചെയ്യാൻ മാത്രം കഴിവുള്ളവൻ ആരാണെന്നല്ലേ, മറ്റാരുമല്ല ഒരു ഭീമൻ പെരുമ്പാമ്പാണ് കക്ഷി. ഉത്തർപ്രദേശിലെ കുശിനഗറിൽ നിന്ന് ട്രക്കിന്റെ എഞ്ചിനിൽ കുടുങ്ങിയ  പാമ്പ് ബീഹാറിലെ നർകതിയാഗഞ്ചിൽ എത്തിയപ്പോഴാണ് പുറത്തിറങ്ങിയത്. 

ട്രക്കിന്റെ ബോണറ്റിനുള്ളിൽ ട്രക്കിന്റെ എൻജിനിൽ വിശ്രമിച്ചിരുന്ന പാമ്പിന്റെ കാര്യം ഡ്രൈവറും അറിഞ്ഞിരുന്നില്ല. ലോഡിറക്കിയ ശേഷം പെരുമ്പാമ്പിനെ കണ്ടതോടെ ഡ്രൈവറും സഹായികളും അടക്കം പേടിച്ചുമാറി. ട്രക്കിൻ്റെ എഞ്ചിനിൽ ഇരുന്ന് സംസ്ഥാനം  വിട്ട് മറ്റൊരു സംസ്ഥാനത്ത് എത്തിയ  പെരുമ്പാമ്പിനെ കാണാൻ എത്തിയ ജനക്കൂട്ടം തടിച്ചുകൂടുന്ന സ്ഥിതിയും ഉണ്ടായി. 

റോഡ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന നർകതിയാഗഞ്ചിലെ മഹുവയിലേക്ക് കല്ലുകൾ കൊണ്ടുപോകുകയായിരുന്നു ട്രക്ക്. കുശിനഗറിൽ നിന്ന് കല്ലുകൾ ലോഡ് ചെയ്യുന്ന സമയത്തോ മഹുവയിലേക്കുള്ള വഴിയിൽ നിർത്തിയപ്പോഴോ പെരുമ്പാമ്പ് ട്രക്കിൽ കയറിയിരിക്കാമെന്ന്  തൊഴിലാളികളും ഡ്രൈവറും കരുതുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ  വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പിനെ ഏറെ നേരം പരിശ്രമിച്ചാണ് ട്രക്കിന്റെ എഞ്ചിനിൽ നിന്ന് പുറത്തെടുത്തത്. പാമ്പിനെ രക്ഷപ്പെടുത്തി വനത്തിലേക്ക് വിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.  
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios