കനത്ത മഴക്കിടെ കളക്ടർ പ്രഖ്യാപിക്കും മുമ്പേ വ്യാജൻമാ‍ർ അവധി പ്രഖ്യാപിച്ചു, കർശന നടപടിയെന്ന് മലപ്പുറം കളക്ടർ

ജില്ലാ കളക്ടറുടെ സോഷ്യൽ മീഡിയ ഐഡി വ്യാജമായി നിർമ്മിച്ച് ഉപയോഗിച്ചാണ് അവധി പ്രഖ്യാപിച്ചതായി വ്യാജ വാർത്തകൾ സൃഷ്ടിക്കപ്പെട്ടത്

Tommarow Holiday news Social media users declared holiday even before official announcement from collector strict action will be taken

മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിൽ മലപ്പുറം കളക്ടർ ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ കളക്ടർ അവധി പ്രഖ്യാപിക്കും മുന്നേ സോഷ്യൽ മീഡിയയിലും വാട്സാപ്പ് മെസേജുകളിലും വ്യാജ അവധി മെസേജുകൾ പ്രചരിച്ചിരുന്നു. ഇന്ന് രാത്രി 8.50നാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. എന്നാൽ അതിനു മുൻപ് തന്നെ കളക്ടർ അവധി പ്രഖ്യാപിച്ചെന്ന രീതിയിൽ പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മെസ്സേജുകൾ വന്നിരുന്നു. കളക്ടറുടെ ഓദ്യോഗിക ഫേസ് ബുക്ക് ഐ ഡിയുടെ സ്ക്രീന്ഷോട്ട് എഡിറ്റ്‌ ചെയ്തിട്ടാണ് പ്രചരിക്കപ്പെട്ടത്. ഇതോടെ ജനങ്ങൾ ആശയക്കുഴപ്പത്തിലായി. മെസ്സേജ് വ്യാപകമായി പ്രചരിച്ചതോടെ ഉദ്യോഗസ്ഥർക്ക് വരെ രക്ഷിതാക്കളുടെ വിളി വന്നു. ശേഷമാണ് കളക്ടർ ഒർജിനലായി അവധി പ്രഖ്യാപിച്ചത്തത്. ഇതോടെടെയാണ് ജനങ്ങളുടെ അശയക്കുഴപ്പം നീങ്ങിയത്. എന്നാൽ ഇതിന് പിന്നാലെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കളക്ടർ അറിയിച്ചത്. ഇക്കാര്യം കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, വിവരങ്ങളറിയാം

വ്യാജ വാർത്തകൾക്കെതിരെ നടപടി സ്വീകരിക്കും

ജില്ലയിലെ  പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ)ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചത് ഇന്ന് (തിങ്കൾ) രാത്രി 8.50 ഓടെയാണ്. ഇതിനുമുമ്പ് ജില്ലാ കളക്ടറുടെ സോഷ്യൽ മീഡിയ ഐ ഡി വ്യാജമായി ഉപയോഗിച്ച് അവധി പ്രഖ്യാപിച്ചതായി വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിച്ചവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കും. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മലപ്പുറം കളക്ടറുടെ അവധി അറിയിപ്പ്

ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ (ഡിസംബർ 3 ചൊവ്വ) അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios