കറണ്ട് പോയി, ജനറേറ്ററില്ല; പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൊബൈൽ വെളിച്ചത്തിൽ കുത്തിവയ്പ്പ്; ദൃശ്യങ്ങൾ പുറത്ത് 

കറണ്ട് പോയാൽ പ്രർത്തിപ്പിക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജനറേറ്റർ ഇല്ലെന്നാണ് പരാതി.

Power outage no generator Vaccination under mobile light at primary health center kollam

കൊല്ലം: കൊറ്റങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ കുത്തിവയ്പ്പ്. കറണ്ട് പോയതോടെ മൊബൈൽ ഫോണിലെ ലൈറ്റ് തെളിയിച്ച് രോഗികൾക്ക് കുത്തിവെയ്പ്പ് എടുക്കുകയായിരുന്നു. രോഗിക്ക് ഒപ്പം എത്തിയ കുട്ടിരിപ്പുകാർ പകർത്തിയ ദൃശ്യമാണ് പുറത്തുവന്നത്. കറണ്ട് പോയാൽ പ്രർത്തിപ്പിക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജനറേറ്റർ ഇല്ലെന്നാണ് പരാതി. രണ്ട് മാസമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സമാന പ്രതിസന്ധിയുണ്ടെന്നാണ് ആരോപണം.

'ക്യാമറ തിരിച്ചുവെച്ചത് മുറിയിലേക്ക്', വളപട്ടണത്ത് വഴിത്തിരിവായി സിസിടിവി; 1.21 കോടിയും 267 പവനും കണ്ടെടുത്തു

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios