ഒറ്റപ്പാലത്ത് റോഡരികിൽ നിർത്തിയിട്ട ലോറി കത്തിനശിച്ചു; വിശ്രമിക്കവേ പുക കണ്ട് ചാടിയിറങ്ങി ഡ്രൈവർ

ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു

lorry parked on the roadside catches fire driver jumped out after seeing smoke while resting

പാലക്കാട്: ഒറ്റപ്പാലത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു. ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.  

ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക കണ്ട ഉടനെ ഡ്രൈവർ ലോറിയിൽ നിന്നും ചാടിയിറങ്ങി രക്ഷപ്പെട്ടു. ലോറി പൂർണ്ണമായും കത്തി നശിച്ചു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. 

തലപ്പാടി ടോൾ ഗേറ്റിൽ സംഘർഷം; കയ്യാങ്കളി തുടങ്ങിയത് ടോൾ നൽകാതെ ബാരിക്കേഡ് മറികടക്കാൻ യുവാക്കൾ ശ്രമിച്ചതോടെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios