കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 850 ഗ്രാം സ്വർണ്ണം പിടികൂടി
850 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം അടങ്ങിയ മൂന്ന് കാപ്സ്യൂൾ ശരീരഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ ആണ് കണ്ടെത്തിയത്
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ 850 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി. മസ്കറ്റിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി മൊഹമ്മദ് ഷാഫിൽ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. 850 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം അടങ്ങിയ മൂന്ന് കാപ്സ്യൂൾ ശരീരഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ ആണ് കണ്ടെത്തിയത്.