ബൈക്കുകൾ കൂട്ടിയിച്ച് ഗുരുതര പരിക്കേറ്റ ബിരുദ വിദ്യാർഥിനി മരിച്ചു
വ്യാഴാഴ്ച രാത്രി 11.30ന് കിഴക്കമ്പലം പുക്കാട്ടുപടി റോഡിൽ നയാര പെട്രോൾ പമ്പിന് സമീപമാണ് ബൈക്കുകൾ ഇടിച്ചത്. ഗരുതരമായി പരിക്കേറ്റ ആൻമരിയയെയും സുഹൃത്തിനെയും എറുണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിഴക്കമ്പലം (എറണാകുളം): ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാർഥിനി മരിച്ചു. വയനാട് ചുണ്ടേൽ തുണ്ടത്തിൽ ഷാന്റി– രാജി ദമ്പതികളുടെ മകൾ ആൻമരിയ(19) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ചികിത്സയിലാണ്. അറയ്ക്കപ്പടി ജയഭാരത് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയാണ് ആൻമരിയ.
വ്യാഴാഴ്ച രാത്രി 11.30ന് കിഴക്കമ്പലം പുക്കാട്ടുപടി റോഡിൽ നയാര പെട്രോൾ പമ്പിന് സമീപമാണ് ബൈക്കുകൾ ഇടിച്ചത്. ഗരുതരമായി പരിക്കേറ്റ ആൻമരിയയെയും സുഹൃത്തിനെയും എറുണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച ബൈക്ക് നിർത്താതെ പോയി. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഏയ്ഞ്ചൽ റോസ്, അസിൻ മരിയ