2 ഏക്കർ വസ്തുവിന്റെ നികുതി കുടിശിക അടയ്ക്കാൻ ചോദിച്ച കൈക്കൂലി 5000 രൂപ; മുൻ വില്ലേജ് അസിസ്റ്റന്റിന് ശിക്ഷ

മലപ്പുറം ജില്ലയിലെ മാറാക്കര വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്‍റായിരുന്ന അനിൽ കുമാറിനെ ഏഴ് വർഷം കഠിന തടവ്

5000 as bribe asked to pay tax arrears of 2 acre property Punishment for former village assistant

മലപ്പുറം: കൈക്കൂലി കേസിൽ മുൻ വില്ലേജ് അസിസ്റ്റന്‍റിനെ കഠിന തടവിന് ശിക്ഷിച്ചു. മലപ്പുറം ജില്ലയിലെ മാറാക്കര വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്‍റായിരുന്ന അനിൽ കുമാറിനെ ഏഴ് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനുമാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്.

2015ൽ മലപ്പുറം ജില്ലയിലെ  പുന്നത്തല സ്വദേശിയായ ഒരാളുടെ പേരിലുള്ള രണ്ട് ഏക്കർ 33 സെന്റ് വസ്തുവിന്റെ നികുതി കുടിശ്ശിക അടയ്ക്കുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങവേ മലപ്പുറം വിജിലൻസ് യൂണിറ്റാണ് അനില്‍ കുമാറിനെ കയ്യോടെ പിടികൂടിയത്. വിവിധ വകുപ്പുകളിലായി ആകെ ഏഴ് വർഷം കഠിന തടവിനും ഒരു രൂപ പിഴ ഒടുക്കുന്നതിനും കോഴിക്കോട് വിജിലൻസ് കോടതി വിധിക്കുകയായിരുന്നു.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

10 രൂപയുടെ സ്റ്റാമ്പ് പേപ്പർ വാങ്ങി, യുട്യൂബ് നോക്കി പഠിച്ചു; 500 രൂപ അച്ചടിച്ച് ചെലവാക്കി യുവാക്കൾ, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios