ജ്വല്ലറി അടയ്ക്കാൻ നേരം കണക്കെടുത്തപ്പോൾ എട്ട് പവന്റെ കുറവ്; മോതിരം വാങ്ങാൻ വന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ കിട്ടി

കുട്ടികളുടെ കമ്മൽ വാങ്ങാനെന്ന  പേരിൽ എത്തിയ രണ്ട് പേർ ബോക്സ് എടുക്കുന്നത് പിന്നീട് മാത്രമാണ് കണ്ടെത്തിയത്.

shortage of 64 grams of gold found during stock basement just before closing the showroom

തൃശൂർ : മോതിരംവാങ്ങാനെന്ന വ്യാജേനയെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ടംഗ സംഘം ജ്വല്ലറിയിൽ നിന്നും തന്ത്രപൂർവ്വം  എട്ട് പവൻ സ്വർണ്ണം കവർന്നു. ഇതര സംസ്ഥാനക്കാർ സ്വർണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.  കേച്ചേരി വടക്കാഞ്ചേരി റോഡിലെ പോൾ ജ്വല്ലറിയിൽ നിന്നാണ് സ്വർണ്ണം കവർന്നത്. 

കുട്ടികളുടെ മോതിരം ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച വൈകുന്നേരം രണ്ടരയോടെ രണ്ട് ഇതര സംസ്ഥാനക്കാർ  ജ്വല്ലറിയിലേക്ക്  വന്നത്. സ്ഥാപനത്തിലെ ജീവനക്കാരൻ മോതിരങ്ങൾ കാണിച്ചു കൊടുക്കുന്നതിനിടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ ജീവനക്കാരൻ അറിയാതെ സമീപത്തു വച്ചിരുന്ന ഏലസ്സുകളും കമ്മലുകളും അടങ്ങിയ പെട്ടി  ഷർട്ടിന്റെ പോക്കറ്റിലേക്ക് ഇടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. രാത്രി കട അടയ്ക്കുന്നതിനു മുന്നോടിയായി സ്റ്റോക്ക് എടുക്കുമ്പോൾ മാത്രമാണ് മോഷണം നടന്ന വിവരം കടയിലുണ്ടായിരുന്നവർ അറിയുന്നത്. 

സ്വർണത്തിൽ കുറവ് വന്നതിനെ തുടർന്ന് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇതര സംസ്ഥാനക്കാർ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ അതിൽ നിന്ന് ലഭിച്ചത്.തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നൽകി. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios