'സാറേ റോഡിലൊരു നിലവിളക്ക്, ഒരാൾപ്പൊക്കമുണ്ട്'; സ്റ്റേഷനിലേക്കൊരു വിളി, അവകാശികളില്ല, അന്വേഷണം തുടങ്ങി പൊലീസ്

അവകാശികൾ ആരുമില്ലാതെ ഒറ്റക്കൊരു നിലവിളക്കാണ് പൊലീസ് കണ്ടത്. നിലവിളക്ക് പൊലീസുകാർ ജീപ്പിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടർന്നൊരു ഓട്ടോറിക്ഷയിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി

Big Nilavilakku in Roadside Paravur Police Start Investigation

കൊച്ചി: ദുരൂഹ സാഹചര്യത്തിൽ ഒരാൾ പൊക്കത്തിൽ നിലവിളക്ക് കണ്ടെത്തിയ സംഭവത്തിൽ പറവൂർ പൊലീസ് അന്വേഷണം തുടങ്ങി. ഓടിൽ നിർമ്മിച്ച നിലവിളക്കിന് 30,000 രൂപയിലേറെ വില വരും. റോഡരികിൽ ഇത്രയും വലിയ വിളക്ക് എങ്ങനെ വന്നു എന്നതാണ് അത്ഭുതം. ആരും ഇതുവരെ അവകാശം പറഞ്ഞ് സ്റ്റേഷനിൽ എത്തിയിട്ടുമില്ല.

ഇന്നലെ രാവിലെയാണ് പറവൂർ പൊലീസ് സ്റ്റേഷനിലേക്കൊരു കോൾ വന്നത്. ഇട റോഡിന് സമീപത്തായി ഒരാൾ പൊക്കത്തിലൊരു നിലവിളക്ക് ഇരിക്കുന്നു സാർ എന്നാണ് വിളിച്ചയാൾ പറഞ്ഞത്. അങ്ങനെയാണ് ആദം പ്ലാസക്ക് സമീപത്തുള്ള ഇടറോഡിലേക്ക് പൊലീസ് എത്തുന്നത്.

നോക്കുമ്പോൾ അവകാശികൾ ആരുമില്ലാതെ ഒറ്റക്കൊരു നിലവിളക്കാണ് പൊലീസ് കണ്ടത്. നിലവിളക്ക് പൊലീസ് ഉദ്യാഗസ്ഥർ ജീപ്പിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടർന്നൊരു ഓട്ടോറിക്ഷയിൽ കയറ്റി നിലവിളക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തലയെടുപ്പോടെ സ്റ്റേഷനിലാണ് ഇപ്പോൾ നിലവിളക്കുള്ളത്. ഓടിൽ നിർമ്മിച്ച നിലവിളക്കിന് 30000 രൂപയിലേറെ വിലയുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asianet News (@asianetnews)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios