കൊച്ചിയില്‍ ഷവര്‍മ്മ കഴിച്ച എട്ടുപേര്‍ക്ക് ഭക്ഷ്യ വിഷ ബാധ; ബേക്കറി ഉടമ അറസ്റ്റില്‍
ശനിയാഴ്ച ഉച്ചയോടെ ചെങ്ങമനാട് എസ്ഐയുടെ നേതൃത്വത്തില്‍ ബേക്കറി അടപ്പിച്ചു. ഉടമ ആന്‍റണിയെ അറസ്റ്റ് ചെയ്തു.
കൊച്ചി: ചെങ്ങമനാട് അത്താണിയിലെ പുതുശ്ശേരി ബേക്കറിയില്‍ നിന്നും ഷവര്‍മ്മ കഴിച്ച എട്ടുപേര്‍ക്ക് ഭക്ഷ്യ വിഷ ബാധ. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പത്ത് വയസിന് താഴെയുള്ള രണ്ട് കുട്ടികള്‍ അടക്കം ഭക്ഷ്യവിഷബാധയേറ്റു. ആരുടെയും നില ഗുരുതരമല്ല.
ശനിയാഴ്ച രാവിലെ വയറിളക്കവും മറ്റും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികില്‍സ തേടിയതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ശനിയാഴ്ച ഉച്ചയോടെ ചെങ്ങമനാട് എസ്ഐയുടെ നേതൃത്വത്തില്‍ ബേക്കറി അടപ്പിച്ചു. ഉടമ ആന്‍റണിയെ അറസ്റ്റ് ചെയ്തു.
പഴകിയ മയോണിസാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധനയില്‍ നിന്നും മനസിലായത്. ബേക്കറി ഭക്ഷ്യസുരക്ഷ വകുപ്പ് അടച്ച് പൂട്ടിച്ചു. ജില്ല കളക്ടര്‍ക്ക് ലഭിച്ച പരാതി അനുസരിച്ചാണ് ചെങ്ങമനാട് എസ്ഐയുടെ നേതൃത്വത്തില്‍ ബേക്കറി ഉടമയെ കസ്റ്റഡിയില്‍ എടുത്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona