Asianet News MalayalamAsianet News Malayalam

'പെട്രോൾ പമ്പുകൾക്ക് എൻഒസി നൽകുന്നതിൽ വ്യാപക അഴിമതി'; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

പുതിയ പമ്പുകള്‍ക്ക് എന്‍ഒസി ലഭിക്കുന്നത് മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തിയാണെന്ന് ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ്. ഇതുവരെ നൽകിയ എന്‍ഒസികളിൽ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യം.

Widespread corruption in issuing NOCs to petrol pumps; Letter to CM by petrol pump owners asking for vigilance probe
Author
First Published Oct 16, 2024, 5:44 PM IST | Last Updated Oct 16, 2024, 5:44 PM IST

കൊച്ചി:കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനവുമായി സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ഉടമകള്‍. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്ക് എൻഒസി നല്‍കുന്നതിൽ വ്യാപക അഴിമതിയുണ്ടെന്നും ഇതുവരെ എന്‍ഒസി അനുവദിച്ചതിൽ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എകെഎഫ്പിടി) മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

പുതിയ പമ്പുകള്‍ക്ക് എന്‍ഒസി ലഭിക്കുന്നത് മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തിയാണെന്നും സംഘടന ആരോപിക്കുന്നു. എൻഒസി അനുവദിക്കുന്നതിൽ എഡിഎമ്മുമാര്‍ വ്യാപക അഴിമതി നടത്തുന്നുണ്ടെന്നും  സത്യസന്ധനായ നവീൻ ബാബുവും ഇക്കാരണത്താലാകാം ആരോപണ വിധേയൻ ആയതെന്നും നിവേദനത്തിൽ പറയുന്നുണ്ട്.

പെട്രോൾ പമ്പ് അപേക്ഷയിൽ ദുരൂഹതയേറുന്നു; കൈക്കൂലി പരാതിയിൽ അവ്യക്തതകളും,അനുമതി റദ്ദാക്കാൻ സുരേഷ് ഗോപിക്ക് പരാതി

 

Latest Videos
Follow Us:
Download App:
  • android
  • ios