Asianet News MalayalamAsianet News Malayalam

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ കയ്യാങ്കളി: മുൻ എംഎൽഎ എ. പത്മകുമാറിനും പി.ബി.ഹർഷകുമാറിനും താക്കീത്

ഇരു നേതാക്കളെയും ഇരുത്തി വാർത്താസമ്മേളനം നടത്തി പാർട്ടി  നിഷേധിച്ച വിഷയത്തിലാണ് ഇപ്പോൾ നടപടി

warning to a padmakumar exMLA on Pathanamthitta  CPM infight
Author
First Published Sep 7, 2024, 11:09 AM IST | Last Updated Sep 7, 2024, 12:33 PM IST

പത്തനംതിട്ട: ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ കയ്യാങ്കളിയില്‍ മുതിർന്ന നേതാക്കൾക്കെതിരെ നടപടിയുമായി സിപിഎം.മുൻ എംഎൽഎ എ. പത്മകുമാറിനും മുതിർന്ന നേതാവ് പി.ബി.ഹർഷകുമാറിനും താക്കീത്. സംസ്ഥാന നേതൃത്വത്തിന്‍റെ  നിർദ്ദേശപ്രകാരമാണ് നടപടി.മാർച്ച് 25ന് പത്തനംതിട്ട  ജില്ലാ കമ്മിറ്റി ഓഫീസിൽ  ഡോ. തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താനാണ് യോഗം ചേർന്നത്.  പ്രചരണത്തിലെ വീഴ്ചകളുടെ പേരിൽ  പത്മകുമാറും ഹർഷകുമാറും തമ്മിൽ വാക്ക് തർക്കവും,  ഒടുവിൽ  കയ്യാകളിയുമായി. ഇലക്ഷൻ കാലമായതിനാൽ അന്ന് പാർട്ടി നടപടിയെടുത്തില്ല. എന്നാൽ ഐസക്കിന്‍റെ  തോൽവിയിൽ കയ്യാങ്കളിയും ഒരു കാരണമായി എന്ന വിലയിരുത്തിലേക്ക് സംസ്ഥാന നേതൃത്വമേത്തി. നടപടിക്ക് നിർദ്ദേശം നൽകി.

കഴിഞ്ഞദിവസം തോമസ് ഐസക്കും വി.എൻ. വാസവനും പങ്കെടുത്ത ജില്ലാ നേതൃയോഗമാണ് താക്കീത് ചെയ്യാൻ തീരുമാനിച്ചത്. സിപിഎം സമ്മേളനങ്ങൾ തുടങ്ങിയ സമയത്താണ് മുതിർന്ന നേതാക്കൾക്കെതിരായ നടപടി എന്നതും ശ്രദ്ധേയം. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നേതൃത്വം സജീവമായി പരിഗണിച്ചിരുന്ന നേതാക്കന്മാർ കൂടിയാണ് ഹർഷകുമാറും പത്മകുമാറും

കേസുകൾ ഒഴിവാക്കാൻ ഡീൽ? പാർട്ടിയിലേക്ക് വന്നവർക്ക് 'രാഷ്ട്രീയമായി'കേസുകളുണ്ടാകും, ഒത്തുതീർപ്പാക്കുമെന്ന് സിപിഎം

'തെക്ക് നിന്ന് മുകേഷും, വടക്കുനിന്ന് അൻവറും പ്രസ്ഥാനത്തെ ഞെക്കിക്കൊല്ലരുത്' വിമര്‍ശനവുമായി ലോക്കൽ സെക്രട്ടറി

Latest Videos
Follow Us:
Download App:
  • android
  • ios