Asianet News MalayalamAsianet News Malayalam

മനം നിറച്ചൊരു മനോഹര കാഴ്ച! നബി ദിന റാലിയിൽ പങ്കെടുത്തവർക്കെല്ലാം ക്ഷേത്രകമ്മിറ്റിയുടെ വക പായസം

പട്ടാമ്പി, മണ്ണാർക്കാട്, ഒറ്റപ്പാലം, തൃത്താല എന്നിവിടങ്ങളിൽ വിവിധ മദ്രസകളുടെയും മഹല്ലുകളുടെയും നേതൃത്വത്തിൽ റാലി നടത്തി. കാസർകോടും വിപുലമായ പരിപാടികളോടെ നബിദിനാഘോഷം നടന്നു. കുട്ടികളും മുതിർന്നവരും റാലികളിൽ പങ്കെടുത്തു.

temple committee palakkad welcomes nabidina rally in palakkad Distributed payasam
Author
First Published Sep 16, 2024, 3:24 PM IST | Last Updated Sep 16, 2024, 3:24 PM IST

പാലക്കാട് : പാലക്കാട് മണ്ണാർക്കാട് ചങ്ങലീരിയിൽ നബി ദിന റാലിയിൽ പങ്കെടുത്തവർക്ക് പായസം വിതരണം ചെയ്ത് ക്ഷേത്രകമ്മിറ്റി. വേണ്ടംകുർശ്ശി ശിവക്ഷേത്ര വേല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മധുര വിതരണം. റാലിയായെത്തിയ മല്ലിയിൽ ഹയാത്തുൾ ഇസ്ലാം മദ്രസ ഭാരവാഹികളെ ക്ഷേത്ര കമ്മിറ്റി ഭാരാവാഹികൾ സ്വീകരിച്ചു. പട്ടാമ്പി, മണ്ണാർക്കാട്, ഒറ്റപ്പാലം, തൃത്താല എന്നിവിടങ്ങളിൽ വിവിധ മദ്രസകളുടെയും മഹല്ലുകളുടെയും നേതൃത്വത്തിൽ റാലി നടത്തി. കാസർകോടും വിപുലമായ പരിപാടികളോടെ നബിദിനാഘോഷം നടന്നു. കുട്ടികളും മുതിർന്നവരും റാലികളിൽ പങ്കെടുത്തു.

ഇസ്ലാം മത വിശ്വാസികൾ ഇന്ന് പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. പല ഇടങ്ങളിലും മദ്രസ വിദ്യാർഥികളുടെയും പ്രാദേശിക കമ്മിറ്റികളുടെയും നേതൃത്വത്തിൽ നബിദിന റാലികളും ഘോഷയാത്രകളും നടന്നു. മുഹമ്മദ് നബിയുടെ 1499 ആം ജന്മദിനമാണ് ലോകമാകെയുള്ള ഇസ്ലാം മത വിശ്വാസികൾ ആഘോഷിക്കുന്നത്. മദ്രസകൾ കേന്ദ്രീകരിച്ച് കലാപരിപാടികളും ഭക്ഷണ വിതരണവും നടന്നു.

പുലിക്കളിക്കായി മടകളൊരുങ്ങി, സ്വരാജ് റൗണ്ടിനെ വിറപ്പിക്കാൻ സർപ്രൈസ് പുലികൾ ഇറങ്ങും, ഒരുക്കം അവസാനഘട്ടത്തിൽ

വർണക്കൊടികളും ദഫ് മുട്ടടക്കമുള്ള വിവിധ പരിപാടികളോടെയാണ് നബിദിനത്തിൽ നാടെങ്ങും വർണാഭമായ ഘോഷയാത്ര നടന്നത്. പ്രവാചക പ്രകീർത്തനങ്ങൾ ചൊല്ലി മുന്നോട്ട് നീങ്ങിയ നബിദിന റാലികളിൽ മധുരം വിതരണം ചെയ്തും സന്തോഷം കൈമാറിയും ഏവരും അണിനിരന്നു. 

വയനാട്ടില്‍ ഇത്തവണ നബിദിനത്തില്‍ ആഘോഷം ഒഴിവാക്കി

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഇത്തവണ നബിദിനത്തില്‍ ആഘോഷം ഒഴിവാക്കി. പുത്തുമലയിലും മുണ്ടക്കൈയിലും ഉള്‍പ്പെടെ നബിദിനത്തില്‍ പ്രാ‍ർത്ഥനകള്‍ മാത്രമാണ് നടന്നത്. ദുരത്തില്‍പ്പെട്ട് മരണമടഞ്ഞവർക്കായി  പുത്തുമലയിലെ പൊതുശ്മശാനത്തില്‍ പ്രാർത്ഥന നടന്നു. മുണ്ടക്കൈയിലെ ഖബർസ്ഥാനിലും പ്രത്യേകം പ്രാർത്ഥന നടന്നു. പുത്തുലയില്‍ നസീർ സഖാഫിയും മുണ്ടക്കൈയില്‍ ഷറഫുദ്ദീൻ ഫൈസിയും പ്രാർത്ഥന ചടങ്ങുകള്‍ക്ക് നേതൃത്വം നൽകി. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവർ ചടങ്ങുകളില്‍ പങ്കെടുത്തു

 

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios