Asianet News MalayalamAsianet News Malayalam

തരിഗാമി, ഇല്‍ത്തിജ മുഫ്തി, ജമ്മുകശ്മീ‍‍രിൽ ആദ്യഘട്ടം ജനവിധി തേടുന്നവരിൽ പ്രമുഖ‌രും; പരസ്യ പ്രചരണം ഇന്ന് വരെ

സിപിഎം നേതാവ് മൊഹമ്മദ് യൂസഫ് തരിഗാമി, മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി തുടങ്ങിയവരാണ് ആദ്യ ഘട്ടം ജനവിധി തേടുന്ന പ്രമുഖ‌ർ. പൂഞ്ച്, കത്വ എന്നിവിടങ്ങളിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ജമ്മുകശ്മീർ കനത്ത ജാഗ്രതയിലാണ്. 

jammu kashmir election latest news First Assembly election in 10 years
Author
First Published Sep 16, 2024, 3:43 PM IST | Last Updated Sep 16, 2024, 3:47 PM IST

ദില്ലി : ജമ്മുകശ്മീര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൻറെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. ദോഡ, അനന്ത്നാഗ് , പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ ജില്ലകളിലായി 24 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പോളിംഗ് നടക്കുന്നത്. സിപിഎം നേതാവ് മൊഹമ്മദ് യൂസഫ് തരിഗാമി, മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി തുടങ്ങിയവരാണ് ആദ്യ ഘട്ടം ജനവിധി തേടുന്ന പ്രമുഖ‌ർ.

പൂഞ്ച്, കത്വവ എന്നിവിടങ്ങളിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ജമ്മുകശ്മീർ കനത്ത ജാഗ്രതയിലാണ്. എഞ്ചിനീയർ റഷീദിൻറെ എഐപിയും ജമാത്തെ ഇസ്ലാമിയും കൈകോർക്കാൻ തീരുമാനിച്ചത് ചില മണ്ഡലങ്ങളിൽ കോൺഗ്രസ് നാഷണൽ കോൺഫറൻസ് സഖ്യത്തെ ബാധിച്ചേക്കും. ഹരിയാനയിൽ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. കോൺഗ്രസുമായുള്ള സഖ്യചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് എല്ലാ സീറ്റുകളിലും ആംആദ്മി പാർട്ടി സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്. 

മൈനാ​ഗപ്പള്ളി കാർ അപകടത്തിൽ അജ്മലും ഡോ. ശ്രീക്കുട്ടിയും അറസ്റ്റിൽ; ഇരുവർക്കുമെതിരെ ചുമത്തിയത് നരഹത്യാക്കുറ്റം

 

 

Latest Videos
Follow Us:
Download App:
  • android
  • ios