പുതിയ എംഎൽഎമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു; സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഹുൽ ദൈവനാമത്തിലും .യുആര്‍ പ്രദീപ് സഗൗരവവുമായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
തിരുവനന്തപുരം: പാലക്കാട് നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ നിന്നും വിജയിച്ച സിപിഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്‍റെ സത്യപ്രതിജ്ഞ. ആദ്യമായാണാണ് രാഹുൽ എംഎല്‍എയാകുന്നത്. രണ്ടാം തവണയാണ് യുആര്‍ പ്രദീപ് എംഎല്‍എയാകുന്നത്.
നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങിലാണ് ഇരുവരും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭ സ്പീക്കര്‍ എഎൻ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മറ്റു മന്ത്രിമാരും നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. യു ആര്‍ പ്രദീപിന്‍റെ ഭാര്യയും മക്കളും രാഹുലിന്‍റെ അമ്മയും സഹോദരിയുമെല്ലാം ചടങ്ങ് കാണാനെത്തി.
നേതാക്കളും പ്രവര്‍ത്തകരുമെല്ലാമായി തിങ്ങിനിറഞ്ഞ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. എംഎല്‍എയുടെ മുഖ്യപരിഗണനയെക്കുറിച്ച് ഇരുവരും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മണ്ഡലത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാനാകും മുഖ്യപരിഗണനയെന്ന് പ്രദീപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ആദ്യ പരിഗണനയെന്ന് രാഹുലും പ്രതികരിച്ചു.
രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എകെ ആന്‍റണിയെ കണ്ട് രാഹില്‍ മാങ്കൂട്ടത്തില്‍ അനുഗ്രഹം വാങ്ങി. പാളയം യുദ്ധസ്മാരകത്തില്‍ നിന്ന് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ജാഥയായാണ് നിയമസഭാ മന്ദിരത്തിലെത്തിയത്. പാലക്കാടന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച എംപിമാരായ ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനുമെല്ലാം ചേര്‍ന്നാണ് രാഹുലിനെ വരവേറ്റത്
ആലപ്പുഴ അപകടം; നെഞ്ചുതകർന്നൊരു നാട്, തീരാനോവായി ആയുഷ് ഷാജി, അന്ത്യചുംബനമേകി കുടുംബം; കണ്ണീരോടെ വിട