തള്ളണോ കൊള്ളണോ? പി വി അൻവറിന്റെ തുടർ രാഷ്ട്രീയ നിലപാടിനായി കാത്ത് യുഡിഎഫ്
അന്‍വറിന്‍റെ ഉയര്‍ത്തി മുഖ്യമന്ത്രിയുടെ രാജിക്കായി സമരം കടുപ്പിക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം. അതേസമയം അൻവറിനെ കൊള്ളാനും തള്ളാനും ഇല്ലെന്നും മുന്നണി നിലപാടെടുക്കുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോർമുഖം തിരിച്ച പിവി അൻവറിനെ തള്ളാതെയും കൊള്ളാതെയും യുഡിഎഫ്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഇന്നലെ രാത്രി ചേർന്ന ഓൺലൈൻ യോഗത്തിൽ യുഡിഎഫ് ചർച്ച ചെയ്തു. അന്‍വറിന്‍റെ ഉയര്‍ത്തി മുഖ്യമന്ത്രിയുടെ രാജിക്കായി സമരം കടുപ്പിക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം. അതേസമയം അൻവറിനെ കൊള്ളാനും തള്ളാനും ഇല്ലെന്നും മുന്നണി നിലപാടെടുക്കുന്നു.
പി വി അൻവറിന്റെ തുടർ രാഷ്ട്രീയ നിലപാടിനായി കാത്തുനില്‍ക്കുയാണ് യുഡിഎഫ്. അന്‍വര്‍ നിലമ്പൂരില്‍ ഞായറാഴ്ച നടത്തുന്ന പൊതുസമ്മേളനത്തില്‍ എന്ത് നിലപാട് പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് പരിശോധിക്കും. അൻവറിനെ പരസ്യമായി തള്ളേണ്ടെന്നാണ് യുഡിഎഫിന്‍റെ തീരുമാനം. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്നലെ രാത്രി എട്ടിന് ചേര്‍ന്ന ഓണ്‍ലൈൻ യോഗത്തിലാണ് യുഡിഎഫ് നിര്‍ണായക തീരുമാനമെടുത്തത്. ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിലും ശക്തമായ സമര പരിപാടികള്‍ നടത്താന്‍ യുഡിഎഫ് തീരുമാനിച്ചു. അൻവറിന്‍റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് യുഡിഎഫ് നീക്കം.
അതേസമയം, അൻവറിന്റെ യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ സിപിഎമ്മിലും നിർണായക കൂടിക്കാഴ്ചകൾ നടക്കുകയാണ്. കേരള ഹൗസിൽ മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും ചർച്ച നടത്തി. ഉച്ചയ്ക്ക് 2.30ന് എം വി ഗോവിന്ദന്‍ വാർത്താസമ്മേളനം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പി വി അൻവറിന് ഇന്നുതന്നെ സിപിഎം കടുത്ത മറുപടി നൽകും എന്നാണ് സൂചന. ആരോപണങ്ങൾക്ക് പിന്നിൽ ഏതോ കേന്ദ്രത്തിൽ നടക്കുന്ന ഗൂഢാലോചനയുണ്ടെന്നാണ് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചത്. കേരളത്തിലെ വിവാദങ്ങളിൽ സിപിഎം കേന്ദ്ര നേതാക്കൾക്കും അതൃപ്തിയുണ്ട്.