മലപ്പുറം എആർ നഗർ സഹകരണ ബാങ്ക് ക്രമക്കേട്; ഇഡി അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ ഹൈക്കോടതി നോട്ടീസ്

48 കോടി രൂപയുടെ ക്രമക്കേടാണ് സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്. 156 വ്യാജ വിലാസത്തിൽ ആയിരുന്നു 48 കോടി നിക്ഷേപിച്ചത്.

Malappuram AR Nagar Co Operative Bank Scam High Court notice on petition seeking ED investigation

മലപ്പുറം: മലപ്പുറം എആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി നോട്ടീസ്. നാലാഴ്ചയ്ക്കകം മറുപടി നൽകാൻ ഇഡിയ്ക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കി. നിക്ഷേപകനായ ഫൈസൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. 

ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ മാനേജർ പ്രസാദ് ഇഡിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിലും നടപടിയുണ്ടായില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു. 48 കോടി രൂപയുടെ ക്രമക്കേടാണ് സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്. 156 വ്യാജ വിലാസത്തിൽ ആയിരുന്നു 48 കോടി നിക്ഷേപിച്ചത്. ഇത് ഹവാല പണമാണെന്നും ഹർജിക്കാരൻ ആരോപിച്ചു. യഥാർത്ഥ നിക്ഷേപകരെ കണ്ടെത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. മുസ്ലീം ലീഗ് നേതൃത്വത്തിലാണ് എആർ നഗർ സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത്.

Also Read: ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios