ടാഗോറിൽ 'സിനിബ്ലഡ്'; ആദ്യ രക്തദാനം നടത്തി സന്തോഷ് കീഴാറ്റൂർ, വൻ പങ്കാളിത്തം
അക്കാദമി ജനറൽ കൗൺസിൽ അംഗം സന്തോഷ് കീഴാറ്റൂർ ആദ്യ രക്തം ദാനം നടത്തി.
തിരുവനന്തപുരം: 29-ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച രക്തദാന പരിപാടി 'സിനിബ്ലഡി'ൽ വൻ പങ്കാളിത്തം. പൊലീസിന്റെ രക്തദാന സേവനമായ പോൽ ബ്ലഡും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
രക്തദാനം മനുഷ്യസ്‌നേഹത്തിന്റെ ഭാഗമാണെന്നും സിനിമ കാണാനെത്തുന്ന യുവത രക്തദാനത്തിന്റെ ഭാഗമാകുകയും അതിലൂടെ അവരുടെ സാമൂഹിക പ്രതിബദ്ധത തുറന്നുകാട്ടുകയും ചെയ്യണമെന്ന് പ്രേംകുമാർ പറഞ്ഞു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, സംവിധായകൻ ബാലു കിരിയത്ത്, മ്യൂസിയം എസ്.ഐ. ഷെഫിൻ, അക്കാദമി എക്‌സിക്യൂട്ടീവ് ബോർഡ് അംഗം പ്രകാശ് ശ്രീധർ, നിർമാതാവ് ബാബു കെ തുടങ്ങിയവർ പങ്കെടുത്തു. അക്കാദമി ജനറൽ കൗൺസിൽ അംഗം സന്തോഷ് കീഴാറ്റൂർ ആദ്യ രക്തം ദാനം നടത്തി.
അതേസമയം, ഈ വര്‍ഷത്തെ ചലച്ചിത്രമേളയിലെ ആദ്യ 'മീറ്റ് ദ ഡയറക്ടേഴ്‌സ്'പരിപാടിയ്ക്ക് ഇന്ന് തുടക്കമായി. പ്രഗത്ഭരായ ചലച്ചിത്ര പ്രതിഭകളാണ് പരിപാടിയിൽ ഇന്ന് പങ്കെടുത്തത്. 'അപ്പുറം' സിനിമയുടെ സംവിധായിക ഇന്ദുലക്ഷ്മി, ചിത്രത്തിലെ അഭിനേതാവ് ജഗദീഷ്, 'വെളിച്ചം തേടി' സിനിമയുടെ സംവിധായകൻ റിനോഷൻ കെ., അർജന്റൈൻ ചിത്രമായ 'ലിന്റ'യുടെ സഹരചയിതാക്കളിൽ ഒരാളായ സബ്രിന കാംപ്പോസ് എന്നിവർ പങ്കെടുത്തു.
ടാഗോറിൽ 'സിനിബ്ലഡ്'; ആദ്യ രക്തദാനം നടത്തി സന്തോഷ് കീഴാറ്റൂർ, വൻ പങ്കാളിത്തം
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..