'ക്ലാസ് മുറികളിലേക്ക് പുകയെത്തി, കുട്ടികൾക്ക് ശ്വാസംമുട്ടലും ചുമയുമുണ്ടായി'; സ്കൂൾ പ്രിൻസിപ്പൽ ‌അനിത ജോസഫ്

ക്ലാസ് മുറികളിലേക്ക് പുകയെത്തിയെന്നും പ്ലസ് വൺ, പ്ലസ് ടു, 5, 6, 7 ക്ലാസ് മുറികളിലാണ് പുകയെത്തിയതെന്നും പ്രിൻസിപ്പൽ പറഞ്ഞു. തുടർന്ന് കുട്ടികൾക്ക് ശ്വാസംമുട്ടലും ചുമയും അനുഭവപ്പെട്ടു. നിലവിൽ 38 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പ്രിൻസിപ്പൽ പറയുന്നു.  

Littleflower Girls Higher Secondary School School Principal Anita Joseph reacted to the incident where students were hospitalized after inhaling smoke from the generator

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ അമ്മയുടേയും കുഞ്ഞുങ്ങളുടേയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് വിദ്യാർത്ഥികൾ ആശുപത്രിയിലായ സംഭവത്തിൽ പ്രതികരണവുമായി ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ  പ്രിൻസിപ്പൽ ‌അനിത ജോസഫ്. ക്ലാസ് മുറികളിലേക്ക് പുകയെത്തിയെന്നും പ്ലസ് വൺ, പ്ലസ് ടു, 5, 6, 7 ക്ലാസ് മുറികളിലാണ് പുകയെത്തിയതെന്നും പ്രിൻസിപ്പൽ പറഞ്ഞു. തുടർന്ന് കുട്ടികൾക്ക് ശ്വാസംമുട്ടലും ചുമയും അനുഭവപ്പെട്ടു. നിലവിൽ 38 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.

കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്ഥതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. കുട്ടികൾ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത്  ദുർഗന്ധം പടരുകയും അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നുമാണ്. ചില കുട്ടികൾക്ക് തലകറക്കവും ചിലർക്ക് തലവേദനയും മറ്റ് ചിലർക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്. 

ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്തി, കാട്ടിക്കുളത്ത് വെച്ച് വാഹനം പൊക്കി; പിടികൂടിയത് 149 ഗ്രാം എംഡിഎംഎ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios