കോഴിക്കോട് കനത്ത ജാഗ്രത: ക്വാറന്റൈൻ ലംഘിച്ചവർക്കെതിരെ കേസെടുത്തു
ഇന്നലെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച വെളളയിലെ ഫ്ലാറ്റിലുള്ള കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന് വരുമെന്നാണ് പ്രതീക്ഷ
കോഴിക്കോട്: ജില്ലയിൽ കൊവിഡ് അപകടകരമായ നിലയിൽ വർധിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരുന്നു. അതേസമയം ക്വാറന്റൈൻ ലംഘനമടക്കം തുടരുകയാണ്. ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച ഒരാൾക്കെതിരെയും ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്നയാളെ സന്ദർശിക്കാൻ എത്തിയ ആൾക്കെതിരെയും പൊലീസ് കേസെടുത്തു.
ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങാൻ ശ്രമിച്ചതിന് കോഴിക്കോട് വെള്ളയിൽ സ്വദേശിക്കെതിരെ ടൗൺ പൊലീസാണ് കേസെടുത്തത്. ക്വാറന്റൈനിൽ കഴിയുന്നയാളെ സന്ദർശിക്കാനായി എത്തിയ യുവാവിനെതിരെയും പൊലീസ് കേസെടുത്തത് ഹെൽത്ത് ഇൻസ്പെക്ടറുടെ പരാതിയിലാണ്.
ജില്ലയിൽ പുതിയ കണ്ടൈയ്ൻമെന്റ് സോണുകളില്ലെങ്കിലും അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. ഇന്നലെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച വെളളയിലെ ഫ്ലാറ്റിലുള്ള കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന് വരുമെന്നാണ് പ്രതീക്ഷ.