തെളിവുകൾ ശേഖരിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു; കൊച്ചി കണ്ടെയ്നർ റോഡ് കൊലപാതകകേസിൽ പ്രതികളെ വെറുതെ വിട്ടു

ദേശാഭിമാനി പത്രത്തിലെ ജീവനക്കാരൻ ആയിരുന്ന മോഹൻദാസിനെ ഭാര്യയും കാമുകനും ചേർന്നു ഗൂഢാലോചന നടത്തി കണ്ടെയ്നർ റോഡിൽ വച്ച് ക്ലോറോഫോമം മണപ്പിച്ചു ബോധം കെടുത്തിയ ശേഷം കഴുത്തറത്തു കൊലപ്പെടുത്തി എന്നാണ് കേസ്. 

Kochi Container Road murder caseThe High Court acquitted the accused.

കൊച്ചി: കൊച്ചി കണ്ടെയ്നർ റോഡ് കൊലപാതകക്കേസിൽ പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. ഭാര്യയും കാമുകനും ചേർന്നു ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്. 2012ലാണ് കേസിന് ആസ്പദമായ സംഭവം. 

ദേശാഭിമാനി പത്രത്തിലെ ജീവനക്കാരൻ ആയിരുന്ന മോഹൻദാസിനെ ഭാര്യയും കാമുകനും ചേർന്നു ഗൂഢാലോചന നടത്തി കണ്ടെയ്നർ റോഡിൽ വച്ച് ക്ലോറോഫോമം മണപ്പിച്ചു ബോധം കെടുത്തിയ ശേഷം കഴുത്തറത്തു കൊലപ്പെടുത്തി എന്നാണ് കേസ്. കേസിൽ നോർത്ത് പറവൂർ അഡിഷണൽ സെഷൻസ് കോടതി രണ്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. അപ്പീൽ പരിഗണിച്ച ഹൈക്കോടതി തെളിവുകൾ ശേഖരിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു എന്ന് വിലയിരുത്തിയിരുന്നു. തുടർന്ന് പ്രതികളെ വെറുതെ വിടുകയായിരുന്നു. 

തോട്ടിൽ അലക്കിക്കൊണ്ടിരിക്കെ മലവെള്ളപ്പാച്ചിൽ; കോഴിക്കോട് യുവതിക്ക് ദാരുണാന്ത്യം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios