കല്ലായിയിൽ കൊവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയുടെ സമ്പര്‍ക്ക പട്ടികയിൽ 5 പേർക്ക് രോഗബാധ

92 പേരുടെ സ്രവ പരിശോധന നടത്തിയതിൽ 5 പേരുടെ ഫലം പോസിറ്റീവായി, ഗർഭിണി ബന്ധുക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്

kallayi pregnant lady relatives covid 19 positive

കോഴിക്കോട്: കോഴിക്കോട് കല്ലായിൽ രോഗം സ്ഥിരീകരിച്ച ഗർഭിണിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടെ 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 92 പേരുടെ സ്രവ പരിശോധന നടത്തിയതിൽ  5 പേരുടെ ഫലം പോസിറ്റീവായി, ഗർഭിണി ബന്ധുക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്, ഇതിൽ രണ്ട് പേർ കല്ലായി സ്വദേശികളും 3 പേർ പന്നിയങ്കര മേലേരിപ്പാടം സ്വദേശികളുമാണ്

മൂത്ത കുട്ടി,അച്ഛൻ, അമ്മ, സഹോദരി സഹോദരിയുടെ കുട്ടി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന്ഇവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios