Asianet News MalayalamAsianet News Malayalam

സിപിഎമ്മിൽ കൊട്ടാര വിപ്ലവം, ഇപ്പോൾ നടക്കുന്നത് കള്ളകടത്തു പങ്കു വെക്കുന്നതിലെ തർക്കമെന്ന് കെസുരേന്ദ്രന്‍

എല്ലാ ആരോപണങ്ങളും എത്തുന്നത് മുഖ്യമന്ത്രിയിലേക്ക് ആണ് .സമ്മേളനങ്ങൾ കഴിയുമ്പോൾ കൂടുതൽ  ആളുകൾ സിപിഎം വിടും

k surendran against CPM
Author
First Published Sep 7, 2024, 11:38 AM IST | Last Updated Sep 7, 2024, 11:41 AM IST

കോട്ടയം: പിവി അന്‍വറിന്‍റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിൽ കൊട്ടാര വിപ്ലവം നടക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു.ഇപ്പോൾ നടക്കുന്നത് കള്ളകടത്തു പങ്കു വെക്കുന്നതിലെ തർക്കമാണ്.സ്വർണ കള്ളക്കടത്തുകാരെ പോലീസ് സഹായിക്കുന്നു.എല്ലാ ആരോപണങ്ങളും എത്തുന്നത് മുഖ്യമന്ത്രിയിലേക്കാണ്.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞപ്പോൾ അൻവർ ആരാണ് എന്നാ ചോദ്യത്തിലേക്ക് ആണ് സിപിഎം എത്തിയത്.സിപിഎമ്മിന് ഇക്കാര്യത്തിൽ ഒരു ആത്മാർത്ഥയും ഇല്ല.ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ആര്‍എസ് എസ് നേതാവുമായി എഡിജിപി കൂടികാഴ്ച നടതതിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം  ഉണ്ടയില്ലാ വെടിയാണ്.2023 മെയ് മാസത്തില്‍ ആണ് കൂടി കാഴ്ച നടന്നത്.
പിന്നെ എങ്ങനെ 2024 ഏപ്രിൽ നടന്ന പൂരം ആട്ടിമറിക്കാൻ കൂടികാഴ്ച നടത്തുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.വിഡി സതീശന് തലക്ക് ഓളമാണ്.ആര്‍എസ്എസ് എഡിജിപി  കൂടികാഴ്ചയിൽ ബിജെപി എന്ത് മറുപടി പറയണം.മറുപടി നൽകേണ്ടത് മുഖ്യമന്ത്രിയാണ്.ആര്‍എസ്എസ്  നേതാവിനെ  എഡിജിപി  കണ്ടാൽ എന്താണ് കുഴപ്പം.ബിജെപി യിലേക്ക് കൂടുതൽ ആളുകൾ വരുന്നു.സിപിഎമ്മിൽ തമ്മിലടിയാണ്.സമ്മേളനങ്ങൾ കഴിയുമ്പോൾ കൂടുതൽ  ആളുകൾ പാർട്ടി വിടും.ബിജെപി കേരളത്തിൽ പ്രവർത്തിക്കുന്നത് അധികാരത്തിൽ വരാനാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു

 

 

Latest Videos
Follow Us:
Download App:
  • android
  • ios