Health

കോഫി

ദിവസവും രാവിലെ കാപ്പിയാണോ കുടിക്കാറുള്ളത്? എങ്കിൽ ഇതറിഞ്ഞോളൂ 
 

Image credits: Getty

ഹൃദയാരോഗ്യം വർദ്ധിപ്പിക്കും

കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് നിരവധി ആരോ​ഗ്യ​​ഗുണങ്ങളാണ് നൽകുക. മിതമായ അളവിൽ കാപ്പി കുടിക്കുന്നത് യഥാർത്ഥത്തിൽ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

Image credits: Pixabay

ശരീരഭാരം കുറയ്ക്കും

കാപ്പി കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
 

Image credits: Getty

പ്രമേഹത്തെ തടയാം

കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു
 

Image credits: Getty

എനർജി ലെവൽ കൂട്ടും

കാപ്പിയിലെ കഫീൻ ശരീരത്തെയും മനസ്സിനെയും ഉണർവുള്ളതാക്കും. കാപ്പിയിൽ പോളിഫെനോൾസ് എന്ന ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. 

Image credits: iStock

സ്ട്രെസ് കുറയ്ക്കും

കാപ്പി സമ്മര്‍ദ്ദവും വിഷാദവും കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 

Image credits: Getty

കരൾ രോ​ഗങ്ങൾ തടയും

കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കും. കരളിലെ കൊഴുപ്പ്, ലിവര്‍ കാന്‍സര്‍ തുടങ്ങി കരള്‍ രോ​ഗങ്ങൾ തടയും.
 

Image credits: Getty
Find Next One