Asianet News MalayalamAsianet News Malayalam

'വടകരയിൽ ശൈലജ ടീച്ചർ മത്സരിക്കാതിരിക്കുന്നതാണ് നല്ലത്, ദയനീയ പരാജയമാവും'; പ്രതികരണവുമായി കെകെ രമ എംഎൽഎ

 ശൈലജ ടീച്ചർ മത്സരരം​ഗത്തേക്കെത്തുന്നത് കൊണ്ട് ആർഎംപിയ്ക്ക് യാതൊരു പ്രശ്നവുമില്ലെന്നും കെകെ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വടകരയിൽ സിപിഎം സ്ഥാനാർത്ഥിയായി കെകെ ശൈലജ എത്തുന്നതിനോടാണ് രമയുടെ പ്രതികരണം. 

In Vadakara the Shailaja teacher had better not contest, he would face a miserable defeat; KK Rama MLA fvv
Author
First Published Feb 21, 2024, 6:32 PM IST

കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിൽ വളരെ ദയനീയമായ പരാജയം ശൈലജ ടീച്ചർക്ക് നേരിടേണ്ടി വരുമെന്ന് കെകെ രമ എംഎൽഎ. വടകരയിൽ ടീച്ചർ വന്ന് മത്സരിക്കാതിരിക്കുന്നതാണ് നല്ലത്. ശൈലജ ടീച്ചർ മത്സരരം​ഗത്തേക്കെത്തുന്നത് കൊണ്ട് ആർഎംപിയ്ക്ക് യാതൊരു പ്രശ്നവുമില്ലെന്നും കെകെ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വടകരയിൽ സിപിഎം സ്ഥാനാർത്ഥിയായി കെകെ ശൈലജ എത്തുന്നതിനോടാണ് രമയുടെ പ്രതികരണം. 

ശൈലജ ടീച്ചർ സിപിഎമ്മിന്റെ വക്താവണല്ലോ. പാർട്ടിയുടെ എല്ലാ കൊള്ളരുതായ്മകളേയും ന്യായീകരിച്ചുകൊണ്ടിരിക്കുന്ന ആളാണ് കെകെ ശൈലജ. ആ പാർട്ടിയുടെ നേതാവല്ലേ, അത് കൊണ്ട് തന്നെ വ്യക്തി മാറിയത് കൊണ്ട് മാത്രം കാര്യമില്ല. സിപിഎമ്മിൽ വ്യക്തികൾക്കല്ല, പാർട്ടിക്കാണല്ലോ പ്രാധാന്യം. ഏതെങ്കിലും തരത്തിൽ ഒരു സീറ്റ് എങ്ങനെയെങ്കിലും ഉറപ്പിക്കാനാവുമോ എന്ന കാര്യമാണ് പാർട്ടി നോക്കുന്നതെന്നും കെകെ രമ പറഞ്ഞു.  

'മകൾ കരുതുന്നത് താൻ കന്നുകാലി വളർത്തുകാരനാണെന്ന്'; തുറന്ന് പറഞ്ഞ് മാർക്ക് സക്കർബർഗ്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios