Asianet News MalayalamAsianet News Malayalam

വെറും 32 സെക്കന്‍റ്; തോക്ക് ചൂണ്ടി മോഷ്ടാക്കള്‍ കവര്‍ന്നത് 50 ലക്ഷത്തിന്‍റെ സ്വര്‍ണം; സിസിടിവി ദൃശ്യങ്ങള്‍

ചൊവ്വാഴ്ച രാത്രി ഒമ്പതേകാലോടെയായിരുന്നു സംഭവം. ചെറിയ ജ്വല്ലറിയായതിനാൽ സെക്യൂരിറ്റി ഉണ്ടായിരുന്നില്ല. 

gold robbery hyderabad jwellery hyderabad
Author
First Published Jun 27, 2024, 10:56 AM IST

ഹൈദരാബാദ്: ബെം​ഗളൂരുവിലെ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം. ബെംഗളുരുവിലെ മദനായകനഹള്ളി ലക്ഷ്മിപുരയിലുള്ള പദം എന്ന ജ്വല്ലറിയിൽ നിന്നാണ് 50 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചത്. മുഖംമൂ‍ടി ധരിച്ചാണ് മോഷ്ടാക്കൾ കവർച്ചക്കെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതേകാലോടെയായിരുന്നു സംഭവം. ചെറിയ ജ്വല്ലറിയായതിനാൽ സെക്യൂരിറ്റി ഉണ്ടായിരുന്നില്ല. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജ്വല്ലറിയിലേക്ക് ഓടിക്കയറി വന്ന മോഷ്ടാക്കളിൽ ഒരാൾ കടക്കാരന്‍റെ നേർക്ക് തോക്ക് ചൂണ്ടുന്നതും മറ്റേയാൾ കയ്യിൽ കരുതിയിരുന്ന ബിഗ് ഷോപ്പർ കൊണ്ട് മേശമേൽ കയറി സ്വർണം വാരി ഇടുന്നതും ദൃശ്യങ്ങളിൽ കാണാം. വെറും 32 സെക്കന്റുകൾക്കുളളിലാണ് മോഷ്ടാക്കൾ ജ്വല്ലറിക്കുള്ളിൽ കയറുന്നതും ഇത്രയധികം സ്വർണം മോഷ്ടിച്ച് കടന്നു കളയുന്നതും. 

Latest Videos
Follow Us:
Download App:
  • android
  • ios