Asianet News MalayalamAsianet News Malayalam

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവര്‍ത്തനം പ്രതിസന്ധിയിലെന്ന് പ്രതിപക്ഷം, കേന്ദ്രം അടിച്ചേൽപ്പിച്ചതെന്ന് മന്ത്രി

സർക്കാരിന്‍റെ  പരിപാടികൾക്ക് പണം നല്‍കുന്ന കറവ പശുക്കളായി തദ്ദേശസ്ഥാപനങ്ങൾ മാറി.പാല് തന്ന തദ്ദേശസ്ഥാപനങ്ങളെ കൊല്ലാൻ നേതൃത്വം കൊടുക്കുന്നു.

opposition raise local body crisis in assembly
Author
First Published Jun 27, 2024, 10:55 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ  പദ്ധതി പ്രതിസന്ധി അടിച്ചേൽപ്പിച്ചത് കേന്ദ്ര സർക്കാരാണെന്ന് മന്ത്രി എംബിരാജൈഷ് പറഞ്ഞു.കേന്ദ്ര സമീപനത്തിൽ ഇപ്പോഴും മാറ്റമൊന്നും ഇല്ല.അനുവദനീയ വായ്പാ പരിധിയും വെട്ടി ചുരുക്കിയിരിക്കുകയാണ്.അസാധാരണ സാഹചര്യത്തിലുടെയാണ് കേരളം കടന്ന് പോകുന്നത്.സാമ്പത്തിക പ്രയാസം എല്ലാ മേഖലയിലും ഉണ്ട്.സാമ്പത്തിക വർഷത്തിന്‍റെ  അവസാനത്തിലാണ് തുക അനുവദിച്ചത്.സാമ്പത്തിക വർഷാവസാനം ബില്ലുകൾ മാറാനായില്ല.1015 കോടി ബില്ലുകൾ ക്യൂവിലേക്ക് മാറ്റിയിരുന്നു.വികസന ക്ഷേമ പ്രവർത്തനങ്ങളിൽ കുറവ് വരുത്താതിരിക്കാൻ ശ്രദ്ധിച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു

തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നതിൽ സർക്കാറിന് ആത്മാർത്ഥ സമീപനമാണുള്ളത്.വിഹിതത്തിൽ കുറവ് വരുത്താതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.പതിനാലാം ധനകാര്യ കമ്മീഷന്‍റെ ഗ്രാൻഡ് കേന്ദ്രം പിടിച്ചുവച്ചു.24 നഗരസഭകൾക്ക്  ചില്ലി കാശ് ഗ്രാൻഡ് അനുവദിച്ചില്ല.നടപ്പു സാമ്പത്തിക വർഷത്തിന്‍റെ  ആദ്യം തന്നെ 3887 കോടി തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ചു.ടി.സിദ്ധിഖ് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചു

കഴിഞ്ഞ,വർഷത്തെ പദ്ധതികള്‍ മുടങ്ങി ഈ വർഷവും നടക്കില്ല എന്ന അവസ്ഥയാണെന്ന് ടി.സിദ്ദിഖ് പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. ട്രഷറിയിൽ പണമിടപാട് നിർത്തിവച്ചതിന്‍റെ  പിറ്റേദിവസം പണം അനുവദിച്ചു.പിന്നെ എങ്ങനെയാണ് പണം ചെലവാക്കാൻ കഴിയുന്നത്.സർക്കാരിന്‍റെ  പരിപാടികൾക്ക് പണം നല്‍കുന്ന കറവ പശുക്കളായി തദ്ദേശസ്ഥാപനങ്ങൾ മാറി.നവകേരള സദസ്സിനുവേണ്ടി പണം പിരിച്ചു.പാല് തന്ന തദ്ദേശസ്ഥാപനങ്ങളെ കൊല്ലാൻ നേതൃത്വം കൊടുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

 

Latest Videos
Follow Us:
Download App:
  • android
  • ios