Asianet News MalayalamAsianet News Malayalam

എന്തോ ഒരു സംശയം തോന്നിയോ, തൂക്കത്തിൽ ഒരു വ്യത്യാസം; ഈ പ്രശ്നത്തിന് പരിഹാരം സിംപിളാണ്, പരാതിപ്പെടുന്നത് ഇങ്ങനെ

ഉപഭോക്താക്കൾക്ക് പരാതികൾ ലീഗൽ മെട്രോളജി വകുപ്പിനെ സുതാര്യം മൊബൈൽ ആപ്പിലൂടെയും ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും താഴെപ്പറയുന്ന ഫോൺ നമ്പറുകളിലും അറിയിക്കാവുന്നതാണ്.

If there is any doubt a difference in weight here is the solution
Author
First Published Sep 9, 2024, 7:03 PM IST | Last Updated Sep 9, 2024, 7:06 PM IST

തിരുവനന്തപുരം: അളവ് തൂക്ക സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിന് തിരുവനന്തപുരം ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് ലീഗൽ മെട്രോളജി വകുപ്പ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ഉപഭോക്താക്കൾക്ക് പരാതികൾ ലീഗൽ മെട്രോളജി വകുപ്പിനെ സുതാര്യം മൊബൈൽ ആപ്പിലൂടെയും ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും താഴെപ്പറയുന്ന ഫോൺ നമ്പറുകളിലും അറിയിക്കാവുന്നതാണ്. കൺട്രോൾ റൂം: 9188525701, 8281698011, 8281698020. താലൂക്കുകൾ: തിരുവനന്തപുരം: 8281698012, 8281698013. ആറ്റിങ്ങൽ: 8281698015. നെടുമങ്ങാട്: 8281698016. നെയ്യാറ്റിൻകര: 8281698017, 8281698018. കാട്ടാക്കട: 9400064081. വർക്കല: 9400064080.

അതേസമയം, ഓണത്തോട് അനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.  സെപ്റ്റംബർ അഞ്ചിന് ആരംഭിച്ച പരിശോധന 14 വരെ തുടരും. അളവിലും തൂക്കത്തിലും ഉള്ള വെട്ടിപ്പ്, യഥാസമയം പുനഃ പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വ്യാപാരം, നിർബന്ധിതമായ പ്രഖ്യാപനങ്ങൾ ഇല്ലാതെയുള്ള പാക്കറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നിവ കണ്ടെത്തുന്നതിന് ജില്ലയിൽ പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, സൂപ്പർമാർക്കറ്റുകൾ, ഇലക്ട്രിക് ഇലക്ട്രോണിക് ഉൽപന്ന വ്യാപാര സ്ഥാപനങ്ങൾ, ടെക്‌സ്‌റ്റൈലുകൾ, പഴം-പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വ്യാപകമായ പരിശോധന നടത്തും.

ഡെപ്യൂട്ടി കൺട്രോളർമാരായ സന്തോഷ് എം എസ്, പ്രദീപ് പി എസ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സ്‌ക്വാഡുകളായാണ് ജില്ലയിൽ പരിശോധന.  ലീഗൽ മെട്രോളജി വകുപ്പിനെ താഴെപ്പറയുന്ന നമ്പറുകളിൽ പരാതികൾ അറിയിക്കാം. ഡെപ്യൂട്ടി കൺട്രോളർ: 8381698011, 8381698020, ഫ്ലയിങ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ: 9188525701, അസിസ്റ്റൻറ് കൺട്രോളർ: 8381698012, ഇൻസ്‌പെക്ടർ തിരുവനന്തപുരം: 8381698013, ആറ്റിങ്ങൽ: 8381698015, നെടുമങ്ങാട്: 8381698016, നെയ്യാറ്റിൻകര: 8381698017, 8381698018, കാട്ടാക്കട: 9400064081, വർക്കല : 9400064080.

പൂസായ പോലെ ആടിയാടി വന്ന് എതിരെ വരുന്നയാളെ ഒന്ന് മുട്ടും, ഇത് സ്ഥിരം തന്ത്രമാക്കി; ഷഹീറിനെ വലയിലാക്കി പൊലീസ്

എന്തോ ഒരു വശപ്പിശക്, കൊടുത്ത കാശിന് പെട്രോൾ അടിച്ചോയെന്ന് സംശയമുണ്ടോ; അത് പമ്പിൽ തന്നെ തീർക്കാൻ മാർ​ഗമുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios