കൊവിഡ്; തിരുവനന്തപുരത്തും മലപ്പുറത്തും ചികിത്സയിലുള്ളത് അഞ്ഞൂറിലധികം ആളുകൾ
വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും നൂറിലധികം രോഗികളാണ് ചികിത്സയിലുള്ളത്. എറണാകുളം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു ചികിത്സയിൽ ഉള്ളത് 329 പേരാണ്.
തിരുവനന്തപുരം: തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 500 കടന്നു. വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും നൂറിലധികം രോഗികളാണ് ചികിത്സയിലുള്ളത്.
എറണാകുളം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു ചികിത്സയിൽ ഉള്ളത് 329 പേരാണ്. ആലപ്പുഴ ജില്ലയിൽ ആകെ 395 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. പാലക്കാട്ട് ചികിത്സയിലുളളവരുടെ എണ്ണം 328 ആയി.
പാലക്കാട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 19 പേര്‍ക്കുവീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും , കോട്ടയം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,784 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,794 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3990 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read Also: കൊവിഡിൽ പകച്ച് കേരളം ; ഇന്നും 400ന് മുകളിൽ രോഗികൾ, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 206 പേർക്ക്...